മലപ്പുറത്ത് വീണ്ടുമൊരു കോവിഡ് മരണം

മലപ്പുറത്ത് വീണ്ടുമൊരു  കോവിഡ് മരണം

മലപ്പുറം: മലപ്പുറത്ത് മരിച്ച അബ്ദുള്‍ ഖാദറിന് കോവിഡ് സ്ഥിരീകരിച്ചു. ഹോം ക്വാറന്റെനിലായിരുന്ന 75കാരനായ അബ്ദുല്‍ ഖാദര്‍ മരിച്ചത് ആംബുലന്‍സ് എത്താന്‍ വൈകിയതിനെ തുടര്‍ന്നായിരുന്നു. ഇന്നലെ മരണപ്പെട്ട ശേഷം കോവിഡ് ടെസ്റ്റിന് നല്‍കിയിരുന്നു. ഇതിന്റെ റിസള്‍ട്ടാണ് ഇന്നുവന്നത്.
തുടര്‍ന്ന് ഇയാളെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയപ്പോഴാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. അധികൃതരുടെ ഗുരുതര അനാസ്ഥയാണ് ഇതോടെ പുറത്തുവരുന്നത്.
ഹോം ക്വാറന്റെനിലായിരുന്ന അബ്ദുല്‍ ഖാദര്‍ മലപ്പുറം പുറത്തൂരില്‍ മരിച്ചത് ആംബുലന്‍സ് എത്താന്‍ വൈകിയതിനനെ തുടര്‍ന്നായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വന്ന ആംബുലന്‍സില്‍ തന്നെ അവസാനം മൃതദേഹം കോവിഡ് ടെസ്റ്റ് ചെയ്യാന്‍ കൊണ്ടുപോകുയായിരുന്നു. ഇന്നലെ മലപ്പുറം പുറത്തൂരിലാണ് സംഭവം. പുറത്തൂര്‍ കളൂരിലെ മണല്‍പറമ്പില്‍ അബ്ദുള്‍ ഖാദര്‍ (75)ആണ് മരിച്ചത്.
അതേ സമയം പുറത്തൂര്‍ പഞ്ചായത്ത് ക്വാറന്റയിനില്‍കഴിയവേ അസ്വസ്ഥത അനുഭവപ്പെട്ടാല്‍ മോട്ടോര്‍ സൈക്കിളിലും ഹോംക്വാറന്റയിനിലിരുന്ന മറ്റൊരാള്‍ സൈക്കിള്‍ ചവിട്ടിയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ കോവിഡ് പരിശോധനക്ക് പോയ സംഭവവും ഉണ്ടായെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ബാംഗളൂരിലായിരുന്ന അബ്ദുള്‍ ഖാദറും കുടുംബവും നാലു ദിവസം മുമ്പാണ് വീട്ടിലെത്തിയത്.തുടര്‍ന്ന് ഹോംക്വാറന്റൈനിലായിരുന്നു. മിനിഞ്ഞാന്ന് പനിയുള്ളവിവരം സി.എച്ച്.സി യില്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ഡോക്ടര്‍ മരുന്നു കൊടുത്തു വിട്ടു. കോവിഡ് ടെസ്റ്റിനു നിര്‍ദ്ദേശിച്ചെങ്കിലും ആംബുലന്‍സ് ലഭ്യമാക്കിയില്ല. തുടര്‍ന്ന് ഇന്ന് ഉച്ചക്ക് ഒരു മണിയോടുകൂടി രോഗം മൂര്‍ച്ഛിച്ചു ആംബുലന്‍സിനു വേണ്ടി ആവശ്യപ്പെട്ടെങ്കിലും വളരെ വൈകിയാണ് ആംബുലന്‍സ് എത്തിയത്.
അപ്പോഴേക്കും മരണപ്പെട്ടിരുന്നു.തുടര്‍ന്ന് മൃതദേഹം അതേ ആംബുലന്‍സില്‍ തന്നെ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കോവിഡ് പരിശോധനക്കായി കൊണ്ടു പോയി. ആവശ്യസമയത്ത് ആംബുലന്‍സ് ലഭ്യമകാത്ത സംഭവം നേരത്തെയും മേഖലയില്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
കോവിഡ് ടെസ്റ്റില്‍ പൊസിറ്റീവായ രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകാന്‍ ആംബുലന്‍സ് കിട്ടാതെ 15മണിക്കൂര്‍ കാത്തിരുന്ന സംഭവവുംപുറത്തൂരിലുണ്ടായിട്ടുണ്ട് .ഈകോവിഡ് രോഗിയുമായി
സമ്പര്‍ക്കത്തിലുണ്ടായ പഞ്ചായത്ത് മെമ്പറും ജീവനക്കാരനും ആംബുലന്‍സില്ലാത്തതിനാല്‍ സ്വന്തം നിലയില്‍ വാഹനത്തില്‍ പരിശോധനക്ക് പോകേണ്ടതായി വന്നിട്ടുണ്ട്.

Sharing is caring!