അനാവശ്യമായ സര്‍ക്കാര്‍ ഓഫീസ്സ് സന്ദർശനം ഒഴിവാക്കണമെന്ന് ജില്ലാകലക്ടര്‍
മലപ്പുറം: ജില്ലയില്‍ കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അനാവശ്യമായി പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും സന്ദര്‍ശനം നടത്തുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പഞ്ചായത്ത് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും പ്രതിദിനം വളരെ കൂടുതല്‍ ആളുകള്‍ സന്ദര്‍ശനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് രോഗ വ്യാപനത്തിന് കാരണമാകും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടാത്ത രോഗലക്ഷണമില്ലാത്തവരില്‍ നടത്തിയ പരിശോധനയില്‍ പോലും കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുന്ന അപേക്ഷകള്‍ നിര്‍ബന്ധമായും ഓണ്‍ലൈനായി നല്‍കണം. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് നേരിട്ട് ലഭിക്കേണ്ട സേവനങ്ങള്‍ക്കായി മാത്രമേ ഓഫീസുകളില്‍ വരേണ്ടതുള്ളൂ. നിര്‍ബന്ധിത സാഹചര്യത്തില്‍ ഓഫീസുകളില്‍ വരുന്നവര്‍ മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം. 60 വയസിന് മുകളിലുള്ളവരും 10 വയസിന് താഴെയുള്ള കുട്ടികളും സര്‍ക്കാര്‍ ഓഫീസുകളില്‍ വരാന്‍ പാടില്ല. ജീവിത ശൈലീ രോഗങ്ങളും മറ്റ് രോഗങ്ങളുള്ളവരും വീടിന് പുറത്ത് ഇറങ്ങുന്നത് ഒഴിവാക്കണം. ക്വാറന്റൈന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ആളുകള്‍ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ച് ക്വാറന്റൈനില്‍ തുടരണമെന്നും കലക്ടർ അറിയിച്ചു.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]