സ്വര്‍ണക്കടത്തുകേസില്‍ ജലാലില്‍ നിന്നും പിടികൂടിയ കാര്‍ മലപ്പുറം വേങ്ങര സ്വദേശിയുടേത്

സ്വര്‍ണക്കടത്തുകേസില്‍ ജലാലില്‍ നിന്നും പിടികൂടിയ കാര്‍ മലപ്പുറം വേങ്ങര സ്വദേശിയുടേത്

മലപ്പുറം: സ്വര്‍ണക്കടത്തുകേസില്‍ ജലാലില്‍ നിന്നും പിടികൂടിയ കാര്‍ മലപ്പുറം വേങ്ങര
സ്വദേശിയുടേത്. സ്വര്‍ണക്കടത്ത് കേസില്‍ ജലാല്‍ ഇന്ന് കസ്റ്റംസില്‍ കീഴടങ്ങി. അതേസമയം, ജലാല്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച കാര്‍ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. സ്വര്‍ണം കടത്തുന്നതിനു വേണ്ടി കാറിനുള്ളില്‍ രഹസ്യ അറ നിര്‍മിച്ചിട്ടുണ്ട്. മൂവാറ്റുപുഴയില്‍ നിന്ന് പിടികൂടിയ കാര്‍ കൊച്ചി കസ്റ്റംസ് ഓഫീസില്‍ എത്തിച്ചു.
വര്‍ഷങ്ങളായി കസ്റ്റംസ് അന്വേഷിക്കുന്ന പ്രതിയാണ് ജലാല്‍. വിമാനത്താവളങ്ങള്‍ വഴി ഇയാള്‍ 60 കോടി രൂപയുടെ സ്വര്‍ണം കടത്തിയിട്ടുണ്ട്. തിരുവനന്തപുരം നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി റമീസുമായി ജലാലിന് അടുത്ത ബന്ധമുണ്ട്. നെടുമ്പാശേരി, ചെന്നൈ, മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങള്‍ വഴി ഇയാള്‍ സ്വര്‍ണക്കടത്ത് നടത്തിയതായാണ് കസ്റ്റംസ് നല്‍കുന്ന വിശദീകരണം,

Sharing is caring!