ബലി പെരുന്നാളിനും ഉളുഹിയ്യത്തിനും ജാഗ്രത കൈവിടരുതെന്ന് കാന്തപുരം
മലപ്പുറം: കോവിഡ് രോഗികള്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബലിപെരുന്നാളിനും അതോടനുബന്ധിച്ചുള്ള ഉളുഹിയ്യത്തിനും (ബലിമൃഗത്തെ അറുക്കല്‍) ജാഗ്രത ഒരുശതമാനം പോലും കൈവിടരുതെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്.
ബലിപെരുന്നാളും ഉളുഹിയ്യത്തും വിശ്വാസിക്ക് ഏറെ പ്രാധാന്യമുള്ളതാണ്. അതീവ ജാഗ്രതയോടെയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി പാലിച്ചുമാണ് അത് നടത്തേണ്ടത്. ആരോഗ്യ സുരക്ഷക്ക് മികച്ച പരിഗണന നല്‍കണം. പെരുന്നാള്‍ നിസ്കാരത്തിന് കുട്ടികളും പ്രായംകൂടിയവരും പള്ളിയിലേക്ക് പോകരുത്. അവര്‍ വീടുകളില്‍ വെച്ച് നിസ്കരിക്കുക. ഉളുഹിയ്യത്ത് നടക്കുന്ന സ്ഥലങ്ങളിലും ഇറച്ചി വിതരണത്തിലും ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
കോവിഡ് രോഗികള്‍ ഇനിയും വര്‍ധിച്ചാല്‍ വല്ലാതെ പ്രയാസപ്പെടുമെന്ന സര്‍ക്കാറിന്റെ മുന്നറിയിപ്പ് മുഖവിലക്കെടുക്കണം. സാമൂഹ്യവ്യാപനം ഉണ്ടാകാതിരിക്കാന്‍ അധികൃതരോടൊപ്പം ജനങ്ങളും പൂര്‍ണമായി സഹകരിച്ചേ മതിയാവൂ. രാഷ്ട്രീയ സംവാദങ്ങള്ളും സമരങ്ങളും ജനാധിപത്യത്തിന്റെ മാര്‍ഗ്ഗം തന്നെയാണ്. പക്ഷെ കോവിഡിന് എതിരെയുള്ള പ്രവര്‍ത്തനങ്ങളെ അത് ഒരിക്കലും ബാധിക്കരുതെന്ന് കാന്തപുരം രാഷ്ട്രീയ പാര്‍ട്ടികളെ ഓര്‍മ്മപ്പെടുത്തി
RECENT NEWS
കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണ യു ഡി എഫിന്
മലപ്പുറം: സംഘ്പരിവാറിൻ്റെ പരാജയം ഉറപ്പുവരുത്തുന്നതിനും കേരളത്തിലെ ഇടതു സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിധിയെഴുതുന്നതിനും ഉള്ള അവസരമായി വയനാട് ലോക്സഭാ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങൾ എന്നിവിടങ്ങളിൽ നടക്കാൻ പോകുന്ന [...]