സോളാർ കാലത്തും ജില്ലയെ പിടിച്ചു കുലുക്കി മന്ത്രിമാരുടെ ഫോൺ വിളികൾ

സോളാർ കാലത്തും ജില്ലയെ പിടിച്ചു കുലുക്കി മന്ത്രിമാരുടെ ഫോൺ വിളികൾ

മലപ്പുറം: മന്ത്രിമാരും വിവാദ നായികമാരും തമ്മിലുള്ള ഫോൺ വിളി വിവാദം ജില്ലയ്ക്ക് പുതുമയല്ല. കഴിഞ്ഞ മന്ത്രി സഭയുടെ കാലത്ത് മന്ത്രി ആര്യാടൻ മുഹമ്മദും, എ പി അനിൽകുമാറും സോളാർ കേസ് നായിക സരിത നായരെ പലവട്ടം വിളിച്ചത് വിവാദമായിരുന്നു. അനിൽകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി പി സഫറുള്ളയും സരിതയെ പല തവണ ബന്ധപ്പെട്ടു.

ഇന്ന് മന്ത്രി കെ ടി ജലീലും, സ്വർണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി നടന്ന ഫോൺ സംഭാഷണങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭ കാലത്തു നടന്ന ഫോൺ വിളി വിവാദത്തിലേക്ക് തിര‍ിഞ്ഞു നോക്കുകയാണ് മലപ്പുറം ലൈഫ്. യു ഡി എഫ് മന്ത്രി സഭയിലെ മുതിർന്ന മന്ത്രിമാരിൽ ഒരാളും, വൈദ്യുതി മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദ് സരിതയെ വിളിച്ചുവെന്ന് പറയുന്നത് 41 തവണയാണ്. ടൂറിസം മന്ത്രിയായിരുന്ന എ പി അനിൽകുമാറാകട്ടെ 24 തവണ സരിതയുമായി ഫോണിൽ സംസാരിച്ചു. അദ്ദേഹത്തിന്റെ ജീവനക്കാരൻ പി നഫറുള്ളയുടെ ഫോൺ വിളികൾ 400 മുതൽ 650 മിനുറ്റു വരെ നീണ്ടു നിന്നിരുന്നു.

സ്വർണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ മന്ത്രി കെ ടി ജലീൽ ജൂൺ മാസത്തിൽ മാത്രം എട്ട് തവണയാണ് വിളിച്ചത്. സ്വപ്‌ന ഒരു തവണ തിരിച്ചു വിളിക്കുകയും ചെയ്തു.

ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ തെളിവുകൾ പുറത്തു വന്നു. എന്നാൽ റംസാൻ കാലത്ത് യു എ ഇ കോൺസുലേറ്റിന്റെ ഭക്ഷണ വിതരണ കിറ്റിന്റെ വിതരണവുമായി ബന്ധപ്പെട്ടാണ് സ്പ്നയെ വിളിച്ചതെന്ന് മന്ത്രി പ്രതികരിച്ചു. സ്വപ്നയെ വിളിച്ചത് അസമയത്തല്ലെന്നും, ഔദ്യോഗിക ആവശ്യത്തിനാണെന്നും മന്ത്രി പറഞ്ഞു.

ജൂൺ മാസത്തിലാണ് ഫോൺ വിളികൾ നടന്നത്. ജൂൺ ഒന്നിന് മാത്രമാണ് സ്വപ്‌ന മന്ത്രിയെ വിളിച്ചത്. 98 സെക്കൻഡ് നേരം ഇരുവരും സംസാരിച്ചു. ജൂൺ 2, 5, 8, 16, 23, 24 എന്നീ തിയതികളിലാണ് മന്ത്രി സ്വപ്നയെ വിളിച്ചത്. കോവിഡ് ദുരിതാശ്വാസ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് ഈ വിളികളെന്ന് മന്ത്രി വ്യക്തമായി.

Sharing is caring!