പൊന്നാനി താലൂക്ക് കണ്ടെയ്ൻമെന്റ് സോണിൽ തന്നെയെന്ന് ജില്ലാ കലക്ടർ

പൊന്നാനി താലൂക്ക് കണ്ടെയ്ൻമെന്റ് സോണിൽ തന്നെയെന്ന് ജില്ലാ കലക്ടർ

മലപ്പുറം: മലപ്പുറം: പൊന്നാനി താലൂക്കിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് കലക്ടർ കെ ​ഗോപാലകൃഷ്ണൻ. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഫേസ്ബുക്ക് പേജിൽ ഇത് സംബന്ധിച്ച് പങ്കുവെച്ചത് തെറ്റായ വിവരമെന്ന് കലക്ടർ അറിയിച്ചു. നിലവിൽ പൊന്നാനി താലൂക്ക് കണ്ടയ്ൻമെന്റ് സോണിൽ തന്നെയാണ്. നന്നംമുക്ക്, തവനൂർ പഞ്ചായത്തുകളാണ് കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവായതെന്ന് കലക്ടർ അറിയിച്ചു.

ഇന്ന് വൈകുന്നേരത്തോടെയാണ് പൊന്നാനി താലൂക്കിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയതായി അറിയിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചത്. ഇന്നും 21 സമ്പർക്ക കേസുകൾ റിപ്പോർട്ട് ചെയ്ത പൊന്നാനിയെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയത് ആശ്ചര്യം ഉയർത്തിയിരുന്നു. ഇത് സംബന്ധിച്ച വിവരം വേ​ഗത്തിൽ തന്നെ പ്രദേശത്തെ പടർന്നിരുന്നു. പലരും കടുത്ത നിബന്ധനകൾ അവസാനിച്ചുവെന്ന രീതിയിൽ പ്രതികരിച്ചും തുടങ്ങിയിരുന്നു.

ഇങ്ങനെ ജില്ലാ ഭരണകൂടത്തെ അങ്കലാപ്പിലാക്കിയ പ്രചരണത്തിനാണ് ഔദ്യോ​ഗിക ഫേസ്ബുക്ക് കുറിപ്പിലൂടെ കലക്ടർ വ്യക്തത വരുത്തിയത്. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് വന്നത് ടൈപ്പിങ് പിശകാകാനാണ് സാധ്യതയെന്ന് കലക്ടർ പറഞ്ഞു. വിവരം മുഖ്യന്ത്രിയുടെ ഓഫീസിനെ ധരിപ്പിച്ചിട്ടുണ്ട്.

Sharing is caring!