കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് വീണ്ടും ദേശീയപാത സര്‍വേ: ഇരകള്‍ക്ക് ക്രൂര മര്‍ദ്ദനം

മലപ്പുറം: ദേശീയപാത സര്‍വേ എന്നപേരില്‍ കൂട്ടമായി പൊലീസും ഉദ്യോഗസ്ഥരും കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് അളവെടുപ്പ് നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം. കോവിഡ് വ്യാപനം ഭയപ്പെടുന്നതിനാല്‍ പുരയിടത്തിന് ഉള്ളില്‍ കടന്നുള്ള കണക്കെടുപ്പ് നീട്ടിവെക്കണം എന്ന ദേശീയപാത ഇരകളുടെ ന്യാമായ ആവശ്യത്തെ പേലീസിനെ ഉയോഗിച്ച് അടിച്ചര്ത്തികൊണ്ടുള്ള കണക്കെടുപ്പ് ജില്ലയില്‍ പുരോഗമിക്കുന്നു.
ഇന്നലെ മലപ്പുറം ജില്ലയിലെ കക്കാട്, കരിമ്പില്‍ പ്രദേശത്ത് ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ അരുണിന്റെ നേതൃത്വത്തില്‍ മുപ്പതോളം ഉദ്യോഗസ്ഥരും പോലീസും അടങ്ങുന്ന വന്‍ സന്നാഹം ദേശീയപാത അളവെടുപ്പു മായി ബന്ധപ്പെട്ട് വീട്ട് ഉടമസ്ഥരുടെ അനുവാദമില്ലാതെ അതിക്രമിച്ച് കയറി. കോവിഡ് എന്ന മഹാമാരി സമൂഹ വ്യാപനത്തില്‍ എത്തിനില്‍ക്കെ ദയവുചെയ്ത് വീട്ടില്‍ കയറാതെ പിരിഞ്ഞു പോകണം എന്ന് പറഞ്ഞിട്ടും അതൊന്നും വകവെക്കാതെ ഡെപ്യൂട്ടി കലക്ടറും പോലീസും ഡെപ്യൂട്ടി കലക്ടറും ഉദ്യോഗസ്ഥന്മാരും അനധികൃതമായി മതിലും ചാടിക്കടന്ന് വീട്ടുടമസ്ഥരെ ബലപ്രയോഗത്തിലൂടെ മാറ്റിനിര്‍ത്തി അതിനുശേഷമാണ് സര്‍വ്വേ പൂര്‍ത്തിയാക്കിയത്.
പ്രായമായവരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയ കുടുംബമാണ് തന്‍േറതെന്നും ഈ കോവിഡ് കാലം കഴിഞ്ഞിട്ട് പോരെ ദേശീയപാത സര്‍വേ എന്ന് ജെ ഒ അരുണിനോട് ചോദിക്കുകയും പോലീസിനെ ഉപയോഗിച്ച് തന്നെ അതി ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം ആണ് അളവെടുപ്പ് നടത്തിയതെന്നും വീട്ടുടമസ്ഥന് ആയ കരീം കക്കാട് പറഞ്ഞു. കുട്ടികളുടെയും സ്ത്രീകളുടെയും മുന്നില്‍ വെച്ചാണ് വീട്ടുടമസ്ഥരെ പോലീസ് മര്‍ദ്ദിച്ചത്. കൊവിഡ് കാലമായതിനാല്‍ ബന്ധുക്കളെ പോലും വീട്ടില്‍ കയറ്റാതെ അങ്ങേയറ്റം സൂക്ഷ്മതയോടെ ജീവിക്കുന്ന ഈ സമയത്ത് മതില് ചാടി കടന്ന് അളവെടുക്കാന്‍ വന്ന ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥന്മാര് തന്നെ കായികമായി കീഴ്പെടുത്തിയതിനുശേഷമാണ് സര്‍വ്വേ നടപടികളുമായി മുന്നോട്ടു പോയത് എന്ന് മറ്റൊരു ഗൃഹനാഥന് ജൗഫര്‍ എട്ടുവീട്ടിലും പറയുന്നു.കഴിഞ്ഞ ദിവസം വെന്നിയൂരില്‍ ഭിന്നശേഷിക്കാരനായ നൗഷാദ് എന്ന വീട്ടുടമസ്ഥനെ ഇതേ സംഘം ക്രൂരമായി മര്‍ദ്ധിച്ചിരുന്നു.പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഒരു ഭാഗത്ത് സര്‍ക്കാര്‍ തന്നെ ഈ മഹാമാരി പിടിച്ചുകെട്ടാന്‍, ആരും പുറത്തിറങ്ങരുതെന്നും കൂട്ടം കൂടരുതെന്നും പറയുന്നു മറുഭാഗത്ത് സര്‍ക്കാര്‍ തന്നെ നിയമവും ലംഘിക്കുന്നു എന്ന് പ്രദേശവാസികളും നാട്ടുകാരും ഒന്നടങ്കം പറയുന്നു.സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വാര്‍ത്ത മാധ്യമ പ്രതിനിധികളെ പോലീസ് സംഭവ സ്ഥലത്തേക്ക് അടുപ്പിച്ചില്ല. ഏത് വിധേനയും അളവെടുപ്പ് പൂര്‍ത്തിയാക്കാന്‍ മുഖ്യ മന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടേയും നിര്‍ദേശം ആണ് ഇതെന്ന് മര്‍ദ്ദനം നടത്തിയവരുടെ വിശദീകരണം.
RECENT NEWS

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 461 പേര്; മന്ത്രി നേരിട്ടെത്തി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി
മലപ്പുറം: നിപ സമ്പര്‍ക്ക പട്ടികയില്‍ 461 പേരാണുള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതില്‍ മലപ്പുറം ജില്ലയില്‍ 252 പേരും പാലക്കാട് ജില്ലയില്‍ 209 പേരുമാണ് ഉള്‍പ്പെടുന്നത്. 27 പേര് ഹൈ റിസ്ക് പട്ടികയിലാണുള്ളത്. മലപ്പുറം, പാലക്കാട്, [...]