കഥാകൃത്ത് ജയരാജ് പരപ്പനങ്ങാടിയുടെ ‘ഭവാനി’ ലിംകാ ബുക്കിലേക്ക്
തിരൂരങ്ങാടി: കഥാകൃത്ത് ജയരാജ് പരപ്പനങ്ങാടിയുടെ ‘ഭവാനി’ എന്ന പേരില്‍ അഞ്ഞൂറ് കഥകളുടെ സമാഹാരം ജലീല്‍ പരപ്പനങ്ങാടി ചിത്രകാരി ദേവികയ്ക്ക് കോപ്പി നല്കി പ്രകാശനം ചെയ്തു. 2017ഒക്ടോബര്‍ 25 മുതല്‍ ഫെയ്സ്ബുക് സാഹിത്യഗ്രൂപ്പുകളില്‍ നിത്യവുമൊരു കഥയെന്ന നിലയില്‍ തുടര്‍ച്ചയായെഴുതി ഈ മാസാവസാനം ആയിരം കഥകളില്‍ അഞ്ഞൂറ് കഥകളുടെ സമാഹാരമാണ് ‘ഭവാനി’. സാഹിത്യകാരന് പി.ആര് നാഥനാണ് അവതാരിക എഴുതിയിട്ടുള്ളത്. നിലവിലുള്ള ലിംക റിക്കോര്‍ഡില്‍ ഇടം നേടുക എന്ന ലക്ഷ്യം കൂടി ഈയൊരു പരിശ്രമത്തിനു പിന്നിലുണ്ടെന്ന് ജയരാജ് പറഞ്ഞു. പ്രകൃതിയിലെ സകല ജന്തുജീവജാലങ്ങളിലൂടെയും അനാഥരും അവഗണിയ്ക്കപ്പെടുന്നവന്റെ വേദനയിലൂടെയുമാണ് ഒട്ടുമിക്ക കഥകളും കടന്നുപോകുന്നത്. മറ്റെന്തു പ്രവൃത്തിയിലേര്‍പ്പെടുമ്പോഴും പലപലയാത്രകള് നടത്തുമ്പൊഴും അവിടെയെല്ലാം ഒരു കഥ തേടുന്നൊരു മനസും നിറഞ്ഞു നിന്നിരുന്നു. പുലര്‍ച്ചെ മൂന്നുമണിയാണ് എഴുത്തിനുപയോഗിക്കുന്ന സമയം. ഭവാനി എന്ന കഥയെ മുന്‍നിര്‍ത്തിയാണ് പുസ്തകത്തിന്റെ പുറം ചട്ട തയ്യാറാക്കിയിരിയ്ക്കുന്നത്. താന്‍ ജനിച്ചുവളര്‍ന്ന അമ്മത്തറവാട് പഴമയുടെ പേരില്‍ എല്ലാവരും കയ്യൊഴിഞ്ഞ് ആരും താമസിയ്ക്കാനില്ലാതെ വെറുതെ കിടക്കുകയാണെന്നും ആ വീടിന്റെ വാര്‍ദ്ധക്യത്തെ ഒരു പെണ്ണിന്റെ ജീവിതത്തോടുപമിച്ച കഥയാണ് ഭവാനി എന്നും ആയിരം കഥകള്‍ പൂര്‍ത്തിയാക്കിയാല്‍ ആഴ്ചയിലൊരു കഥയേ എഴുതാനാഗ്രഹിയ്ക്കുന്നുള്ളൂ ജയരാജ് പറയുന്നു. ചാമ്പക്ക എന്ന സിനിമാസ്ക്രിപ്റ്റ് സ്വയം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് ഇദ്ദേഹം.
ജയരാജ് നമ്പര്‍:9946 7040 95.
RECENT NEWS
സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി
ന്യൂഡൽഹി: സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന് കോടതിയെ [...]