അയല്‍വീട്ടില്‍ കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ ഒമ്പതുവയസുകാരന്‍ കിണറ്റില്‍ വീണു മരിച്ചു

അയല്‍വീട്ടില്‍ കൂട്ടുകാരുമൊത്ത്   കളിക്കുന്നതിനിടെ  ഒമ്പതുവയസുകാരന്‍  കിണറ്റില്‍ വീണു മരിച്ചു

കോട്ടയ്ക്കല്‍: കൂട്ടുകാരോടൊപ്പം അയല്‍വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ ഒമ്പതുവയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. കോട്ടക്കല്‍ പറപ്പൂര്‍ ചെമ്മലകുണ്ടന്‍ അനീസ് ബാബുവിന്റെ മകന്‍ മുഹമ്മദ് നഹാന്‍ ആണ് മരിച്ചത്. . മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. വേങ്ങര അല്‍ ഇഹ്‌സാന്‍ ഇംഗ്ലീഷ് സ്‌ക്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. മാതാവ്: മുഫീദ. സഹോദരങ്ങള്‍: നിദാല്‍, നിര്‍മ്മില്‍ ഹുദ.

Sharing is caring!