പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് മഹിളാ മോർച്ച
മലപ്പുറം: സ്വർണ്ണക്കടത്തു കേസിൽ മുസ്ലീം ലീഗ് നേതാക്കൾക്കുള്ള പങ്കാണ് മലപ്പുറം ജില്ലയിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം മയപ്പെടുത്താൻ യു ഡി എഫ് തയ്യാറായതെന്ന് ബി.ജെ.പി.മലപ്പുറം ജില്ലാ പ്രസിഡണ്ട് രവിതേലത്ത് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കള്ളക്കടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിളാ മോർച്ച മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സോളാർ മോഡൽ’ അഡ്ജസ്റ്റ്മെന്റ ‘ സമരമാണ് ഇപ്പോൾ യു ഡി എഫ് നടത്തുന്നത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും യു ഡി എഫ് സർക്കാരിനുമെതിരെ നടന്ന ഒത്തുതീർപ്പ്സമരം തന്നെയാണ് പിണറായി വിജയനും, എൽ ഡി എഫ് സർക്കാരിനുമെതിരെ ഇന്ന് പ്രതിപക്ഷം നടത്തുന്നത്. സ്വർണ്ണക്കടത്തു കേസിൽ നടക്കുന്ന അന്വേഷണം അട്ടിമറക്കാൻ ‘ സി.പി.എമ്മും മുസ്ലീം ലീഗും അണിയറയിൽ കൈകോർക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ഓഫീസിനെ സ്വർണ്ണക്കള്ളക്കടത്തുകാരുടെ താവളമാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി മഹിളാ മോർച്ച നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി മഹിളാ മോർച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മലപ്പുറത്ത് നടന്ന പ്രതിഷേധ സമരം ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് രവിതേലത്ത് ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് ദിപ പുഴക്കൽ അധ്യക്ഷത വഹിച്ചു .ജില്ലാ ഭാരവാഹികളായ വസന്ത അങ്ങാടിപ്പുറം, ആത്തിക്ക അബ്ദുറഹ്മാൻ, അശ്വതി ഗുപ്ത, അരുന്ധതി സുഭാഷ്,സുനിത ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]