കോവിഡ് 19: ജില്ലയില്‍ 47 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
മലപ്പുറം: ജില്ലയില്‍ 47 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 19 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന നാല് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും 22 പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു.
ജൂലൈ എട്ടിന് രോഗബാധ സ്ഥിരീകരിച്ച പരപ്പനങ്ങാടിയിലെ നാടോടിയായ 60 വയസുകാരിയുമായി ബന്ധമുണ്ടായ മൂന്നിയൂര്‍ സ്വദേശിയായ ഡോക്ടര്‍ (42), ജൂലൈ ഒമ്പതിന് രോഗബാധ സ്ഥിരീകരിച്ച പൊന്നാനി നഗരസഭ കൗണ്‍സിലറുമായി ബന്ധമുണ്ടായ പൊന്നാനി സ്വദേശി (56) എന്നിവര്‍ക്കും പൊന്നാനിയില്‍ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ജൂലൈ എട്ടിന് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പൊന്നാനി സ്വദേശി (25), പൊന്നാനിയിലെ മത്സ്യതൊഴിലാളികളായ 48 വയസുകാരന്, 65 വയസുകാരന്, പൊന്നാനിയിലെ സ്വകാര്യ സ്ഥാപനത്തിലെ അധ്യാപിക (50), പൊന്നാനിയിലെ ആംബുലന്‍സ് ഡ്രൈവറായ പൊന്നാനി സ്വദേശി (64), പൊന്നാനി സ്വദേശിയായ മത്സ്യ തൊഴിലാളി (58), പൊന്നാനി സ്വദേശിയായ മാംസ വില്പന കേന്ദ്രത്തിലെ തൊഴിലാളി (32), പൊന്നാനി സ്വദേശിനിയായ വീട്ടമ്മ (42), പൊന്നാനി സ്വദേശിയായ മത്സ്യ തൊഴിലാളി (75), പൊന്നാനി സ്വദേശിയായ പെയിന്റിംഗ് തൊഴിലാളി (49), പൊന്നാനി സ്വദേശിയായ നിര്‍മ്മാണ തൊഴിലാളി (35), പൊന്നാനി സ്വദേശിനിയായ വീട്ടമ്മ (36), പൊന്നാനി സ്വദേശിയായ പെയിന്റിംഗ് തൊഴിലാളി (34), പൊന്നാനി സ്വദേശിനിയായ ബാങ്ക് ജീവനക്കാരി (34), പൊന്നാനി സ്വദേശിയായ മത്സ്യ തൊഴിലാളി (39), പൊന്നാനി സ്വദേശിയായ വര്‍ക്ക്ഷോപ്പ് ജീവനക്കാരന് (46), പൊന്നാനി സ്വദേശിയായ ലോട്ടറി കച്ചവടക്കാരന് (37), പൊന്നാനി സ്വദേശിനിയായ ഫാര്‍മസി ജീവനക്കാരി (49), പൊന്നാനി സ്വദേശിയായ ഹാര്ഡ്വെയര് ഷോപ്പ് ജീവനക്കാരന് (20) എന്നിവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
ജൂലൈ നാലിന് ബംഗളൂരുവില്‍ നിന്നെത്തിയ വള്ളിക്കുന്ന് സ്വദേശി (39), ജൂണ്‍ 28 ന് ബംഗളൂരുവില്‍ നിന്നെത്തിയ നന്നമ്പ്ര സ്വദേശി (44), ജൂണ്‍ 28 ന് മുംബൈയില്‍ നിന്നെത്തിയ വട്ടംകുളം സ്വദേശിനി (37), ജൂലൈ ഒമ്പതിന് ബംഗളൂരുവില്‍ നിന്നെത്തിയ ഏലംകുളം സ്വദേശി (27) എന്നിവര്‍ക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ശേഷം രോഗബാധയുണ്ടായത്.
ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മഞ്ചേരി സ്വദേശി (47), ജൂണ്‍ 25 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പാണ്ടിക്കാട് സ്വദേശി (36), ജൂലൈ ഒമ്പതിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പള്ളിക്കല്‍ സ്വദേശി (52), ജൂലൈ മൂന്നിന് ദമാമില്‍ നിന്ന് കൊച്ചി വഴിയെത്തിയ എടക്കര സ്വദേശി (33), ജൂലൈ മൂന്നിന് ബഹ്റിനില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ എടവണ്ണ സ്വദേശി (37), ജൂണ്‍ 20 ന് ജിദ്ദയില്‍ നിന്ന് കൊച്ചി വഴിയെത്തിയ മഞ്ചേരി സ്വദേശി (28), ജൂണ്‍ 25 ന് ദമാമില്‍ നിന്ന് കൊച്ചി വഴിയെത്തിയ കാവനൂര്‍ സ്വദേശി (30), ജൂണ്‍ 20 ന് ജിദ്ദയില്‍ നിന്ന് കൊച്ചി വഴിയെത്തിയ മഞ്ചേരി സ്വദേശി (54), ജൂലൈ അഞ്ചിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ആനക്കയം സ്വദേശി (49), ജൂലൈ നാലിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പോരൂര്‍ സ്വദേശി (52), ജൂണ്‍ 17 ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരൂരങ്ങാടി സ്വദേശി (26), ജൂലൈ അഞ്ചിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വാഴക്കാട് സ്വദേശി (26), റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരൂരങ്ങാടി സ്വദേശി (32), ജൂണ്‍ 23 ന് ദുബായില്‍ നിന്ന് കൊച്ചി വഴിയെത്തിയ തവനൂര്‍ സ്വദേശി (30), ജൂണ്‍ 29 ന് ദോഹയില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ തൃക്കലങ്ങോട് സ്വദേശി (46), ജൂണ്‍ 25 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുളിക്കല്‍ സ്വദേശിനി (80), ജൂണ്‍ 23 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കൂട്ടിലങ്ങാടി സ്വദേശി (28), ജൂണ്‍ 25 ന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മംഗലം സ്വദേശി (43), ജൂണ്‍ 26 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വളാഞ്ചേരി സ്വദേശി (22), ജൂലൈ നാലിന് ദോഹയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പെരുമ്പടപ്പ് സ്വദേശി (30), ജൂണ്‍ 25 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുളിക്കല്‍ സ്വദേശിനി (34), ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കൊച്ചി വഴിയെത്തിയ കണ്ണമംഗലം സ്വദേശി (34) എന്നിവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയും രോഗബാധ സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]