കോവിഡ് ബാധിതരെ രക്ഷിക്കാനെത്തി മലപ്പുറത്തുകാരി ഷീബ രാജേഷ്

കോവിഡ് ബാധിതരെ രക്ഷിക്കാനെത്തി മലപ്പുറത്തുകാരി ഷീബ രാജേഷ്

മഞ്ചേരി: കോവിഡുമൂലം അപകടത്തിലായ ജീവന്‍ രക്ഷിക്കാന്‍ തനിക്കാകുന്നത് ചെയ്യാനായതിന്റെ സന്തോഷത്തിലാണ് സിവില്‍ ഡിഫന്‍സ് അംഗം ആനമങ്ങാട് വാളങ്കുളം ഷീബ രാജേഷ്.
കോവിഡ് ബാധിച്ചവര്‍ക്കായുള്ള ആന്റിബോഡി തെറാപ്പിക്ക് പ്ലാസ്മ നല്‍കാന്‍ തയ്യാറായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതാണിവര്‍. കോവിഡ് ചികിത്സക്കായി പ്ലാസ്മ നല്‍കിയ സംസ്ഥാനത്തെ ആദ്യ വനിതയാണ് ഷീബ. ജൂണ്‍ 13നാണ് കോവിഡ് പോസിറ്റീവായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 22ന് ഡിസ്ചാര്‍ജായി.

Sharing is caring!