ഡോ.എം.കെ ജയരാജ് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ തിങ്കളാഴ്ച്ച ചുമതലയേല്‍ക്കും

ഡോ.എം.കെ ജയരാജ് കാലിക്കറ്റ് സര്‍വകലാശാല  വൈസ് ചാന്‍സലര്‍ തിങ്കളാഴ്ച്ച ചുമതലയേല്‍ക്കും

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. എം കെ ജയരാജ് തിങ്കളാഴ്ച ചുമതലയേല്‍ക്കും. കുസാറ്റ് ഫിസിക്‌സ് വിഭാഗം പ്രൊഫസറാണ് നിലവില്‍ ഡോ. എം.കെ ജയരാജ്. നാല് വര്‍ഷത്തേക്കാണ് നിയമനം.കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ബിഎസ് സി ഫിസിക്‌സില്‍ ബിരുദം നേടിയ അദ്ദേഹം കുസാറ്റില്‍ നിന്നാണ് പി.ജിയും പി.എച്ച്.ഡിയും നേടിയത്. 1990-91 കാലയളവില്‍ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ ജോലി ചെയ്തിട്ടുണ്ട്. ഇറ്റലിയിലെ ഇ .എന്‍ .ഇ.എ യില്‍ വിസിറ്റിംഗ് സയന്റിസ്റ്റ് ആയും ജപ്പാനിലെ ടോക്കിയോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വിസിറ്റിംഗ് പ്രൊഫസറായും ജോലി ചെയ്തിട്ടുണ്ട്. എസ് ഇ ആര്‍ സി യുവ ശാസ്ത്രജ്ഞ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്.

Sharing is caring!