എ.ടി.എം. കൗണ്ടറില്‍ നിന്നും പണമെടുക്കാനെത്തിയ പെണ്‍കുട്ടിയെ കയറിപ്പിടിച്ച മലപ്പുറം വെട്ടത്തൂര്‍ സ്വദേശി അറസ്റ്റില്‍
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ എ.ടി.എം. കൗണ്ടറില്‍ നിന്നും പണമെടുക്കാനെത്തിയ പെണ്‍കുട്ടിയെ കയറിപ്പിടിച്ച മലപ്പുറം വെട്ടത്തൂര്‍ സ്വദേശി
അറസ്റ്റില്‍. മലപ്പുറം വെട്ടത്തൂര്‍ അരക്കുപറമ്പന്‍ മുഹമ്മദ് അന്‍വര്‍(37)നെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് പെരിന്തല്‍മണ്ണ ബൈപ്പാസിലെ എ.ടി.എം. കൗണ്ടറിലെത്തിയ പശ്ചിമബംഗാള്‍ സ്വദേശിനിയായ ബ്യൂട്ടീഷ്യയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. കൗണ്ടറിന് മുന്നില്‍ കാറിലുണ്ടായിരുന്ന പ്രതി യുവതിയോട് പേര് ചോദിക്കുകയും ആളുകളുടെ മുന്നില്‍വെച്ച് കയറിപ്പിടിക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രതിയുള്‍പ്പെടെ കാറിലുണ്ടായിരുന്ന നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതിക്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. സംഭവ സമയത്ത് പ്രതി മദ്യപിച്ചിരുന്നതായി സംശയിക്കുന്നതായി ദൃക്ഷാസികള്‍ പറഞ്ഞു. പ്രതി യുവതിയെ കയറിപ്പിടിക്കുന്നത് ആളുകള്‍ക്ക് മുന്നില്വെച്ചായതിനാല് തന്നെ സ്ത്രി കുതറിമാറിയപ്പോള്‍ ആളുകളില്‍ ചിലര്‍ വിഷയം ചോദിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
RECENT NEWS
തിരൂരിൽ കാറിടിച്ച് പരുക്കേറ്റ് ചികിൽസയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു
തിരൂർ: തലക്കടത്തൂരിൽ നിയന്ത്രണം വിട്ട കാർ വിദ്യാർഥിയെ ഇടിച്ചതിനുശേഷം മതിലിനും കാറിനും ഇടയിൽ കുടുങ്ങി ഗുരുതര പരിക്ക് പറ്റിയ വിദ്യാർത്ഥി മരണപ്പെട്ടു. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് മരണപെട്ടത്. ഇന്നലെ രാവിലെ [...]