ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു

ഹൃദയാഘാതം  മൂലം മലപ്പുറം  സ്വദേശി റിയാദില്‍ മരിച്ചു

മലപ്പുറം: ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു. പൊന്മുണ്ടം ആദൃശ്ശേരി സ്വദേശി പരേടത്ത് സൈതലവി (58) ആണ് റിയാദില്‍ നിന്ന് 200 കിലോമീറ്ററകലെ മജ്മയില്‍ മരിച്ചത്. റൂമ മുനിസിപ്പാലിറ്റിയില്‍ (ബലദിയ) ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ കുഞ്ഞാലന്‍ ഹാജി, മാതാവ്: പരേതയായ പാത്തുമ്മു, ഭാര്യ: മൈലാടിക്കുന്നത്ത് മണാട്ടില്‍ ആയിഷ കുറുക്കോള്‍, മക്കള്‍: മുഹമ്മദ്, ഷാനിദ്, സജീബ, സലീന, മുഹമ്മദ് ഷഫ്‌നീദ്. മരുമകന്‍: കള്ളിയാട്ട് കോഴിശേരി അഷ്‌റഫ് ഓമച്ചപുഴ. മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്? ഭാരവാഹികളായ റഫീഖ് മഞ്ചേരി, ശറഫ് പുളിക്കല്‍ എന്നിവര്‍ രംഗത്തുണ്ട്.

Sharing is caring!