തിരുവനന്തപുരത്തെ വിവാദ സ്വര്‍ണക്കടത്ത് കേസില്‍ മലപ്പുറത്തുകാരന്‍ റമീസും അറസ്റ്റില്‍

തിരുവനന്തപുരത്തെ  വിവാദ സ്വര്‍ണക്കടത്ത് കേസില്‍ മലപ്പുറത്തുകാരന്‍ റമീസും അറസ്റ്റില്‍

മലപ്പുറം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. മലപ്പുറം പെരിന്തല്‍മണ്ണക്കടുത്ത വെട്ടത്തൂര്‍ കവല സ്വദേശി പുക്കാട്ടില്‍ റമീസിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കടത്ത് കേസില്‍ ഇത് വരെ നടന്നതില്‍ പ്രധാനപ്പെട്ട നീക്കമായാണ് കസ്റ്റംസിന്റെ ഭാഗത്ത് നിന്ന് അറസ്റ്റ് വിലയിരുത്തപ്പെടുന്നത്.മലപ്പുറത്ത് നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത ഇയാളെ പ്രത്യേക വാഹനത്തില്‍ കൊച്ചിയില്‍ കസ്റ്റംസ് കമ്മീഷണറുടെ ഓഫീസില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ അറസ്റ്റിലായ സരിത്തും ഇതേ ഓഫീസില്‍ തന്നെയാണ് ഇപ്പോഴുള്ളത്. ഇരുവരേയും ചോദ്യം ചെയ്യുമെന്നാണ് വിവരം.

Sharing is caring!