അൽമാസ് ആശുപത്രിക്കെതിരെ ആസൂത്രിത ദുഷ്പ്രചരണം; നിയമ നടപടിക്കൊരുങ്ങി മാനേജ്‌മന്റ്

കോട്ടക്കൽ: അൽമാസ് ആശുപത്രിക്കെതിരെ ആസൂത്രിത ദുഷ്പ്രചരണം നടത്തുന്നതായി മാനേജ്മെന്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജൂൺ 29 ന് ആറ് മാസം പ്രായമായ ഒരു ആൺകുട്ടിയെ ചർദ്ദി, മലത്തിലൂടെ രക്തം പോകലുമായി അഡ്മിറ്റ് ചെയ്തിരുന്നു. ശിശുരോഗ വിദഗ്ദരെ കാണിച്ച രക്ഷിതാക്കളോട് കുട്ടിയുടെ അസുഖത്തിന്റെ വിശദ വിവരങ്ങൾ അറിയിക്കുകയും, ചികിത്സയെ സംബന്ധിച്ചും വ്യക്തമാക്കുകയും ചെയ്തതാണ്. കുട്ടിക്ക് ആവശ്യമായ ചികിത്സക്ക് രക്ഷിതാക്കൾ ആശുപത്രിയുടെ സമ്മതപത്ര ഫോറത്തിൽ ഒപ്പ് വെച്ച് നൽകിയതുമാണ്. ചികിത്സ കഴിഞ്ഞ് കുട്ടി സാധാരണ നിലയിലായി ഡിസ്ചാർജ് ചെയ്തതിന് ശേഷം മഞ്ചേരിയിൽ വാർത്താ സമ്മേളനം നടത്തി ആശുപത്രിക്കും, ഡോക്ടർക്കുമെതിരെ ദുഷ്പ്രചരണം നടത്തുകയായിരുന്നു.
ഈയൊരു സാഹചര്യം മുതലാക്കി ആശുപത്രിയിൽ മുൻപുണ്ടായ ഒരു പ്രശ്നത്തിന്റെ വീഡിയോ വെച്ച് രക്ഷിതാക്കളുടെ സമ്മതമില്ലാതെ ഓപ്പറേഷൻ നടത്തിയ കുട്ടി മരിച്ചു എന്നതരത്തിൽ സോഷ്യൽ മീഡിയകളിൽ വ്യാപക പ്രചരണം നടത്തുകയാണുണ്ടായത്. 32,000 രൂപ മാത്രമാണ് കുട്ടിയുടെ ചികിത്സക്ക് ചെലവ് വന്നിട്ടൊള്ളൂ. പക്ഷെ ആശുപത്രി ഭീമമായ സംഖ്യ ചെലവായി എന്ന തരത്തിലും പ്രചരണം നടക്കുകയായാണ്. അൽമാസ് ആശുപത്രിയുടെ മെച്ചപ്പെട്ട ചികിത്സയും, ജന സേവനവും കാരണം ജനങ്ങൾ നൽകുന്ന അംഗീകാരത്തിലും പ്രയാസപ്പെടുന്ന ഒരു വിഭാഗമാണ് ആശുപത്രിക്കെതിരെ ആസൂത്രിത ദുഷ്പ്രചരണം നടത്തുന്നത്. ഇത്തരക്കാരെ കണ്ടെത്തുന്നതിനും, നിയനടപടികൾക്കും മുന്നിട്ടിറങ്ങുമെന്നും, പചാരകർക്കെതിരെ കോട്ടക്കൽ പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ അഹമ്മദ് നിയാസ്, ഡോ മൂസാൻ അബ്ദുള്ള, പി എ നാസർ എന്നിവർ പങ്കെടുത്തു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള് കയറി പ്രചരണം നടത്തി