കോവിഡ് സേവനം; പോലീസ് ഉഗ്യോഗസ്ഥരുടെ സുരക്ഷ ആശങ്കയില്‍

എം പി നെബുല
കോവിഡ് സേവനം; പോലീസ് ഉഗ്യോഗസ്ഥരുടെ സുരക്ഷ ആശങ്കയില്‍

പൊന്നാനി: ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ദ്ധിച്ചതോടെ പോലീസ്‌കാരുടെ ഉദ്യമം ആശങ്കയിലായിരിക്കുകയാണ്. ജീവന് തന്നെ ഭീഷണിയാവുന്ന തരത്തിലാണ് ഇവരുടെ സാമൂഹ്യസേവനം. കഴിഞ്ഞ ദിവസം ജില്ലയില്‍ 4 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 43 പോലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലുമാണ്.

പൊന്നാനി, പെരുമ്പടപ്പ്, ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ക്വാറന്റൈനില്‍ കഴിയുന്നത്. ഇവര്‍ പരിസരത്തെ ഒരു കോളേജ് ഓഡിറ്റോറിയത്തിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പൊന്നാനി സ്റ്റേഷനിലെ മൂന്ന് പേര്‍ക്കും കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ ഒരാള്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്. ഈ സ്റ്റേഷനുകളിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റീവായിരുന്നു. രോ?ഗം ബാധിച്ച ഉദ്യോഗസ്ഥരുമായി പ്രാഥമിക ബന്ധമുള്ള പോലീസ് ഉദ്യോ?ഗസ്ഥരെ മാത്രമാണ് ക്വാറന്റൈന്‍ ചെയ്തിരിക്കുന്നത്. ബാക്കിയുള്ളവര്‍ ജോലിയില്‍ തുടരുന്നുണ്ട്. കണ്ടൈന്‍മെന്റ് വിഭാഗത്തിലുള്ള സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവിടെ 37 ഉദ്യോഗസ്ഥരെ കൂടുതലായി നിയമിച്ചിട്ടുണ്ട്.

കോവിഡ് ജോലിക്ക് പുറമേ പലതരത്തിലുള്ള പ്രതിഷേധങ്ങള്‍ നിയന്ത്രിക്കേണ്ടി വരുന്നത് ഏറെ തലവേദനയാണ്. ഇത്തരത്തില്‍ ആളുകളുമായി അടുത്ത് ബന്ധപ്പെടേണ്ടി വരുന്നു എന്നത് ജോലിയുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. എന്നും തിരൂര്‍ ഡി വൈ എസ് പി പി കെ സുരേഷ് ബാബു മലപ്പുറം ലൈഫിനോട് പറഞ്ഞു.

കോവിഡ് വ്യാപനം കണക്കിലെടുത്ത് പൊന്നാനി താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും ആളുകള്‍ കോവിഡ് നിയമലംഘനം നടത്തുന്നു എന്നത് പോലീസ്‌കാരുടെ ജോലിഭാരം കൂട്ടുന്നു. ആളുകള്‍ ഇപ്പോഴും വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ല. പറഞ്ഞ് മനസിലാക്കാന്‍ സാധിക്കാതെ വരുമ്പോള്‍ കൂടുതല്‍ സേനാംഗങ്ങളെ ഉപയോഗിക്കേണ്ടി വരുമെന്ന് ജില്ലാ പോലീസ് മേധാവി അബ്ദുള്‍ കരീം മലപ്പുറം ലൈഫിനോട് പറഞ്ഞു.

ഇതിനൊക്കെ പുറമേ കുറ്റകൃത്യങ്ങള്‍ കൂടുന്നുണ്ട് . പ്രതികളെ പിടിക്കുകയും അവരുമായി യാത്ര ചെയ്യേണ്ടതായും വരുന്നു . ഇത്തരത്തില്‍ ജനങ്ങളുമായി ഇടപെടുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകമായ മുന്‍കരുതലുകളൊന്നും തന്നെയില്ല എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണ്. ഇതോടപ്പം തന്നെ ഇവരുടെ കുടുംബത്തിന്റെ ആരോഗ്യവും ഭീഷണി നേരിടുകയാണ്.

Sharing is caring!