അബുദാബിയിൽ ഷോക്കേറ്റ് മരിച്ച തിരൂർ സ്വദേശിക്ക് കോവി‍ഡ്

അബുദാബിയിൽ ഷോക്കേറ്റ് മരിച്ച തിരൂർ സ്വദേശിക്ക് കോവി‍ഡ്

തിരൂർ: അബുദാബിയിൽ ഷോക്കേറ്റ് മരിച്ച തിരൂർ സ്വദേശിക്ക് കോവി‍ഡ് സ്ഥിരീകരിച്ചു. തിരൂർ പറവണ്ണ സ്വദേശി കുറ്റിയാനക്കാമത്ത് യാസർ അറാഫത്ത് (45) കഴിഞ്ഞ വ്യാഴാഴ്ച ജോലി സ്ഥലത്ത് വച്ച് ഷോക്കേറ്റാണ് മരിച്ചത്. മൃതദേഹം അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ സൂക്ഷിച്ചിരുന്നു. തുടർന്ന് നടത്തിയ സാംപിൾ പരിശോധനയിൽ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

അബുദാബി യാസ് ദ്വീപിലെ അൽ നാസർ ഇലക്ട്രിക്കൽ കോൺട്രാക്റ്റിങ് എസ്റ്റാബ്ലിഷ്മെന്റിൽ‌ ജീവനക്കാരനായിരുന്നു യാസർ.
പിതാവ് ഹംസ,ഉമ്മ കദീജകുട്ടി, ഭാര്യ സീനത്ത്,മക്കൾ ഹാഷിം അഹമ്മദ്, അസ്ലമിയ

Sharing is caring!