കോവിഡ് ബാധിക്കുന്ന പ്രവാസികളുടെ കണക്കവതരിപ്പികുന്ന കേരള സര്‍ക്കാരിന്റെ സമീപനത്തിനെതിരെ നല്കിയ ഹര്‍ജി ഇനി ഡിവിഷന് ബെഞ്ച് പരിഗണിക്കും
മലപ്പുറം: കൊവിഡ് ബാധിക്കുന്ന പ്രവാസികളുടെ കണക്കവതരിപ്പികുന്ന കേരള സര്‍ക്കാരിന്റെ സമീപനത്തിനെതിരെ നല്കിയ ഹര്‍ജി ഇനി ഡിവിഷന് ബെഞ്ച് പരിഗണിക്കും. ഈ കേസ് ജസ്റ്റിസ് അനു ശിവരാമന് അധ്യക്ഷയായ ബെഞ്ചില്‍ ഇന്ന് പരിഗനക്കു വന്നിരുന്നു. എന്നാല്‍, ധാരാളം ആളുകളെ ബാധിക്കുന്ന ഒരു പൊതു വിഷയമാണെന്നതിനാല്‍ ഒരു പൊതു താല്‍പ്പര്യ ഹര്‍ജിയായി പരിഗണികേണ്ടതാണെന്ന് നിരീക്ഷിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിലേക്ക് ഹര്‍ജി റഫര്‍ ചെയ്യുകയായിരുന്നു. വരുന്ന ചൊവ്വാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.
അല്‍ഖോബാര്‍ കെഎംസിസിക്കുവേണ്ടി ബദരിയ ഫരീദാണ് കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഓരോ ദിവസവും വിദേശത്തു നിന്നും അത് പോലെ മറ്റുസംസ്ഥാനങ്ങളില്‍ നിന്നും വന്ന ഇത്ര ഇത്ര ആളുകള്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത് എന്ന കണക്കവതരണം പ്രവാസികളെ ശത്രുക്കളായി കാണാനിടവരുത്തുന്നതിനാല് ഇതു ഒഴിവാക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ഇരയുടെ സ്വകാര്യത നിലനിര്‍ത്തുവാനുള്ള ഉത്തരവാദിത്വം അരക്കിട്ടുറപ്പിച്ചു ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ കൊവിഡ് ബാധിതരുടെ എണ്ണം പറയുന്നത് കൂടാതെ പ്രവാസികള്‍ എന്ന ഒരു വിഭാഗത്തെ പ്രത്യേകമായി എടുത്തുപറയുകയും അവര്‍ വന്ന വിദേശ രാജ്യത്തിന്റെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തറിയിക്കുന്ന നിലവിലെ രീതി വ്യക്തികളുടെ സ്വകാര്യതക്കുള്ള അവകാശങ്ങളുടെ ലംഘനമാണെന്നും കൂടാതെ പ്രവാസികളെ ശത്രുക്കളായി കാണാന്‍ ഇതു ഇടവരുത്തുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
ഹര്‍ജിക്കാരിക്കുവേണ്ടി അഡ്വ: ജോസ് എബ്രഹാം ഹൈക്കോടതിയില്‍ ഹാജരായി. പ്രവാസികളുടെ മാനുഷികപരമായ വിഷയം പൊതു താല്പര്യമായി എടുത്ത് വിശാല ബഞ്ചിന് വിട്ട ബഹുമാനപ്പെട്ട ജസ്റ്റിസ് അനു ശിവരാമന് അടങ്ങിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്വാഗതര്‍ഹമാണെന്ന് ഹര്‍ജി നല്കിയ സഊദി അല്‍ഖോബാര്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സിദ്ദീഖ് പാണ്ടികശാല, സിറാജ് ആലുവ, നജീബ് ചീക്കിലോട് എന്നിവര്‍ അറിയിച്ചു.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]