സ്വന്തമായി മാഫിയ സംഘവും ഒളിത്താവളവുമുള്ള പാര്‍ട്ടിയാണ് സി.പി.എം: മുജീബ് കാടേരി

സ്വന്തമായി മാഫിയ സംഘവും ഒളിത്താവളവുമുള്ള പാര്‍ട്ടിയാണ് സി.പി.എം: മുജീബ് കാടേരി

മലപ്പുറം: സ്വന്തമായി ഒളിത്താവളവുമുള്ള പാര്‍ട്ടിയാണ് സി.പി.എം. സ്വര്‍ണക്കടത്തിലെ മുഖ്യപ്രതിയെ പൊലീസിന് കണ്ടെത്താന്‍ കഴിയാത്തത് ഇതുകൊണ്ടാണെന്നും മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം കലക്ട്രേറ്റിലേക്ക് മുസ്ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി നടത്തിയമാര്‍ച്ച് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വന്തമായി കോടതിയും പൊലീസുമുണ്ടെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായ സി.പി.എം നേതാവ് മുമ്പ് പറഞ്ഞതിനപ്പുറം സി.പി.എമ്മിന് വലിയ മാഫിയ സംഘവും അതിനുപറ്റിയ ഒളിത്താവളവുമുണ്ടെന്ന് കൂടി പൊതു ജനത്തിന് ബോധ്യപ്പെട്ടു. മുഖ്യ കണ്ണിയായ വനിതക്ക് രക്ഷപ്പെടാനുള്ള അവസരമൊരുക്കയാണ് മുഖ്യമന്ത്രിയും അഭ്യന്തരവകുപ്പും. മുഖ്യമന്ത്രിയുടെ ഓഫീസും അധികാരങ്ങളും രാജ്യദ്രോഹക്കുറ്റം ചെയ്യാന്‍ ഉപയോഗപ്പെടുത്തിയിരിക്കുകയാണ്. രാജ്യാന്തചാനല്‍ ഉപയോഗിച്ചാണ് വന്‍സ്വര്‍ണക്കടത്ത് നടത്തിയിരിക്കുന്നത്. സ്ി.ബി.ഐ, എന്‍.ഐ.എ ഏജന്‍സികളുടെ സമഗ്ര അന്വേഷണം നടക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലും അന്വേഷണപരിധിയില്‍ വരണം. സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായുള്ള വിവാദ വ്യക്തികളുടെ ബന്ധം അന്വേഷണത്തിലൂടെ തെളിയിക്കണം. വരും ദിവസങ്ങളിലും ശക്തായ തുടര്‍പ്രക്ഷോഭങ്ങള്‍ക്ക് മുസ്ലിം യൂത്ത്‌ലീഗ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജനറല്‍ സെക്രട്ടറി കെ.ടി. അഷ്‌റഫ്, ജില്ലാ ഭാരവാഹികളായ വി.ടി സുബൈര്‍ തങ്ങള്‍, ഷെരീഫ് കുറ്റൂര്‍, എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, മുസ്തഫ അബ്ദുല്‍ ലത്തീഫ്, ഗുലാം ഹസ്സന്‍ ആലംഗീര്‍, ബാവ വിസപ്പടി എന്നിവരും അഡ്വ.എന്‍.എ കരീം, ടി.പി ഹാരിസ്, സി.എ ബഷീര്‍, കെ.എന്‍.എ ഷാനവാസ്, അഷ്‌റഫ് പാറച്ചോടന്‍, സജറുദ്ദീന്‍ മൊയ്തു, റവാസ് ആട്ടീരി, കുരിക്കള്‍ മുനീര്‍, ഹകീം കോല്‍മണ്ണ, എം എസ് എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി പി.എ വഹാബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Sharing is caring!