ഹൈദരലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി

ഹൈദരലി  ശിഹാബ് തങ്ങളെ  അപകീര്‍ത്തിപ്പെടുത്തിയെന്ന്  പരാതി

മഞ്ചേരി: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സാമൂഹിക മാധ്യമത്തിലൂടെ അപകീര്‍ത്തിയെന്ന് പരാതി. ആനക്കയം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി സഹല്‍ വടക്കുംമുറിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ പാണ്ടിക്കാട് പൊലീസ് കേസ്സെടുത്തു. ചിറ്റത്തുപാറ പറമ്പന്‍ മുനീറിനെതിരെയാണ് കേസ്സെടുത്തത്. ഫേസ് ബുക്കിലൂടെയാണ് ശിഹാബ് തങ്ങളെ ഇയാള്‍ അപമാനിച്ചത്.
ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തിയെന്ന മറ്റൊരു പരാതിയിലും പാണ്ടിക്കാട് പൊലീസ് കേസ്സെടുത്തിട്ടുണ്ട്.

Sharing is caring!