വിവാഹ തട്ടിപ്പ് വീരനും കൊടുംകുറ്റവാളിയുമായ അറബി അസീസും കൂട്ടാളിയും രണ്ടര കിലോ കഞ്ചാവുമായി കൊണ്ടോട്ടിയില്‍ അറസ്റ്റില്‍
![വിവാഹ തട്ടിപ്പ് വീരനും കൊടുംകുറ്റവാളിയുമായ അറബി അസീസും കൂട്ടാളിയും രണ്ടര കിലോ കഞ്ചാവുമായി കൊണ്ടോട്ടിയില്‍ അറസ്റ്റില്‍](https://cdn.statically.io/img/malappuramlife.com/wp-content/uploads/2020/07/5-6.jpg)
മലപ്പുറം: വിവാഹ തട്ടിപ്പ് വീരനും കൊടുംകുറ്റവാളിയുമായ അറബി അസീസും കൂട്ടാളിയും രണ്ടര കിലോ കഞ്ചാവുമായി കൊണ്ടോട്ടിയില്‍ അറസ്റ്റില്‍. മലപ്പുറം ജില്ല കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്ത വിതരണംചെയ്തുവരുന്ന കൊടുംകുറ്റവാളിയായ അരീക്കോട് പൂളക്കച്ചാലില്‍ പൂവത്തിക്കല്‍ അബ്ദുള്‍ അസീസ് എന്ന അറബി അസീസ് (39)നേയും കൂട്ടാളി ഒതായി സ്വദേശി പള്ളിപ്പുറത്ത് ഹനീഫ (45) യേയും കൊണ്ടോട്ടി ഒന്നാം മൈലില്‍ വച്ച് ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്ക്വോഡും കൊണ്ടോട്ടി പോലീസും ചേര്‍ന്നാണ് പിടികൂടിയത്. കഞ്ചാവു കടത്താന്‍ ഉപയോഗിച്ച കാറും കഞ്ചാവ് തൂക്കി വില്ക്കാന് ഉപയോഗിച്ച ത്രാസും കണ്ടെടുത്തു. കൊണ്ടോട്ടി താഹ്സില്‍ദാര്‍ പി.യു ഉണ്ണികൃഷ്ന്റെ സാന്നിധ്യത്തിലായിരുന്നു പോലീസ് നടപടികള്‍. പിടിയിലായ അസീസിന്റെ പേരില്‍ ജില്ലക്ക കത്തും പുറത്തുമായി വിവിധ സ്റ്റേഷനുകളില്‍ റോബറി, തട്ടികൊണ്ടു പോകല്‍ ബലാത്സംഘം, കല്യാണ തട്ടിപ്പ്, ഉള്‍പ്പെടെ 10 ഓളം കഞ്ചാവ് കേസുകളും നിലവില്‍ ഉണ്ട്. തമിഴ്നാട് മധുരയില്‍ 20 കിലോ കഞ്ചാവുമായി കഴിഞ്ഞ വര്‍ഷം പിടികൂടിയിരുന്നു.
കഴിഞ്ഞ വര്‍ഷം തന്നെ ഇയാളെയും കൂട്ടാളിയേയും പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കത്തിവീശി ഭീകരാന്തരീക്ഷം ശൃഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയുമുണ്ടായി. ഇയാളുടെ കീഴില്‍ ചെറുപ്പക്കാരായ യുവാക്കളുടെ ഒരു സംഘം തന്നെ ഉണ്ട്. ഇവരാണ് കഞ്ചാവ് കടത്തുന്ന വാഹനങ്ങള്‍ക്ക് ബൈക്കില്‍ എസ് കോര്‍ട്ടും പൈലറ്റും കൊടുത്തിരുന്നത്. ഇവരുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ആദ്യ കാലങ്ങളില്‍ അറബിയുടെ സഹായത്തോടെ കല്യാണം നടത്തി തരാം എന്നു പറഞ്ഞ് തട്ടിപ്പ് നടത്തി സ്വര്‍ണ്ണം കവര്‍ച്ച ചെയ്തിരുന്നതാണ് രീതിയെങ്കിലും ഇപ്പോള്‍ ജില്ലയിലെ പ്രധാന ലഹരി കടത്തു സംഘത്തിലെ പ്രധാനിയാണ്. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് ആര്‍ഭാട ജീവിതമാണ് നയിച്ചിരുന്നത്. ഈ പണം ഉപയോഗിച്ച് ധാരാളം സ്വത്തു വകകളും ഇയാള്‍ സമ്പാദിച്ചിരുന്നതായി വിവരം ഉണ്ട്. അതിനെക്കുറിച്ച് വിശദമായ അന്വോഷണം നടക്കുന്നുണ്ട്. ഇയാളുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ ലഹരി കച്ചവടക്കാരെ ക്കുറിച്ച് വിശദമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണ്. പിടിയിലായ സമയത്തും കഞ്ചാവ് ആവശ്യപ്പെട്ട് നിരവധി പേരാണ് ഇയാളുടെ ഫോണില്‍ ബന്ധപ്പെട്ടു കൊണ്ടിരുന്നത്. ഇവരെക്കുറിച്ച് വ്യകതമായ സൂചന ലഭിച്ചിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മൂപ്പുറം ജില്ലാ പോലിസ് മേധാവി യു. അബ്ദുള്‍ കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡി.വൈ.എസ്.പി ഹരിദാസന്, നര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി: പി.പി ഷംസ് എന്നിവരുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി സി.ഐ: കെ.എം ബിജു, എസ്.ഐ വിനോദ് വലിയാറ്റൂര്‍, ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന് മാരാത്ത് , പി. സഞ്ജീവ് എന്നിവര്‍ക്ക് പുറമെ കൊണ്ടോട്ടി സ്റ്റേഷനിലെ രാജേഷ്, മോഹനന് എന്നിവരാണ് പ്രതികളെ പിടികൂടി അന്വോഷണം നടത്തുന്നത്.
RECENT NEWS
![](https://malappuramlife.com/wp-content/uploads/2025/01/Bike-death-Valancheri-700x400.jpg)
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]