പ്രളയ രക്ഷാപ്രവര്‍ത്തനം: നൂതന രീതിയിലുള്ള ബോട്ട് നിര്‍മിച്ച് നിലമ്പൂര്‍ അഗ്നിരക്ഷാസേന
മലപ്പുറം: പ്രളയ മേഖലകളില്‍ ഫലപ്രദമായ രക്ഷാപ്രവര്‍ത്തനം നടത്താന്‍ നൂതന രീതിയിലുള്ള ബോട്ട് നിര്‍മിച്ച് നിലമ്പൂര്‍ അഗ്നിരക്ഷാസേന. പ്ലാസ്റ്റിക് വീപ്പ, ഇരുമ്പ് പൈപ്പുകള്‍, ഷീറ്റുകള്‍ എന്നിവ ഉപയോഗിച്ച് അഞ്ച് ദിവസം കൊണ്ടാണ് ബോട്ട് നിര്‍മിച്ചത്. ഫയര്‍ സ്റ്റേഷനിലെ 25 എച്.പി ഔട്ട് ബോര്‍ഡ് എഞ്ചിന്റെ സഹായത്തോടെ ഇന്നലെ ചാലിയാര്‍ പുഴയിലെ ടാണ കടവില്‍ ബോട്ട് പരീക്ഷണ ഓട്ടം നടത്തി.
നാല് മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയുമുള്ള ബോട്ടിന് ഇടുങ്ങിയ വഴികളിലും സഞ്ചരിക്കാനാവും. പത്തു പേര്‍ക്ക് സഞ്ചരിക്കാവുന്നതും ബോട്ടിന്റെ സവിശേഷതയാണ്. ബോട്ട് നിര്‍മിക്കുന്നതിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതിന് ഇരുപതിനായിരം രൂപ മാത്രമാണ് ചെലവായത്. കഴിഞ്ഞ പ്രളയകാലത്ത് വിവിധ പ്രദേശങ്ങള്‍ തുരുത്തുകളായി മാറിയതിനാല്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്കരമായിരുന്നുവെന്നും പ്രാദേശികമായി ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് ചെലവ് കുറഞ്ഞ രീതിയില്‍ പുതിയ ബോട്ട് നിര്‍മിച്ചതെന്ന് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പരീക്ഷണ ഓട്ടത്തിനും നിലമ്പൂര്‍ ഫയര്‍ സ്റ്റേഷന് ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ കെ. യൂസഫലി, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ വി. പി. നിഷാദ്, എല്‍. ഗോപാലകൃഷ്ണന്, എം. വി. അനൂപ്, സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍മാരായ ബിബിന്‍ പോള്‍, ശംസുദ്ധീന്‍ കൊളക്കാടന്‍, കമാലുദ്ധീന് മോയിക്കല്‍, കെ. എം. അബ്ദുല്‍ മജീദ്, സഫീര്‍ മാനു, കൊണ്ടോട്ടി താലൂക് ദുരന്ത നിവാരണ സമിതി കോ- ഓഡിനേറ്റര്‍ ഉമറലി ശിഹാബ്, മസൂദ് മപ്രം, മനാഫ് വാഴയൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
RECENT NEWS
തിരുന്നാവായക്കടുത്ത് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു
തിരൂർ: തിരുന്നാവായ തെക്കൻ കുറ്റൂരിനും ഇടയിൽ വെച്ച് ഷൊർണ്ണൂർ കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ നിന്നും വീണ് യുവാവ് മരണപ്പെട്ടു ഇന്നലെ രാത്രി 9:30 യോടാണ് സംഭവം. കോഴിക്കോട് നെടുവട്ടം സ്വദേശി ശങ്കുബാലൻ കണ്ടി ഹൗസ് പ്രമോദി ന്റെ മകൻ അരുൺ (26) ആണ് മരിച്ചത്. [...]