പരപ്പനങ്ങാടിയില്‍ നാടോടി സ്ത്രീക്ക് കൊവിഡ്; ഡോക്ടര്‍മാരടക്കം എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ ക്വറന്റൈനില്‍

പരപ്പനങ്ങാടിയില്‍  നാടോടി സ്ത്രീക്ക് കൊവിഡ്; ഡോക്ടര്‍മാരടക്കം എട്ട് ആരോഗ്യപ്രവര്‍ത്തകര്‍  ക്വറന്റൈനില്‍

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ നാടോടി സ്ത്രീക്ക് കോവിഡ്. ഇവര്‍ക്ക് പുറമെ ഡോക്ടര്‍മാരടക്കം എട്ട്
ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍. ചികിത്സക്കായി നഗരസഭയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ നാടോടി വൃദ്ധയെ പരിശോധിച്ച ഡോക്ടര്‍മാരും മൂന്ന് നഴ്സുമാരും രണ്ട്
ആമ്പുലന്‍സ് ഡ്രൈവറുമാരാരും അടക്കം എട്ടുപേരാണ് ക്വറന്റൈനില്‍ പോയത്.റെയില്‍വെ
സ്റ്റേഷനിലും അങ്ങാടികളിലുംറെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ നഗരസഭാ ക്വറന്റൈന്‍
സെന്റ റിനടുത്തും സ്ഥിരം സന്ദര്‍ശകരായ രണ്ടുനാടോടികളാണ് പി.എസ്.എച്ചില്‍ കൈ
മുറിഞ്ഞതിനെ തുടര്‍ന്ന് ചികിത്സക്കെത്തിയത്. നാടോടി വൃദ്ധയില്‍ ഒരാള്‍ക്ക്
പരിശോധനക്ക് ശേഷം ലക്ഷണം കണ്ടതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലേക്ക്
ആംപുലന്‍സില്‍ കൊണ്ട് പോയി നടത്തിയ പരിശോധനയിലാണ് കൊവിഡ്
സ്ഥിരീകരിച്ചത്.ഇതിനെ തുടര്‍ന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍
പോയത്.മാസങ്ങളായി റെയില്‍വെ പ്ലാറ്റ് ഫോറത്തിലും കെ.എസ്.ഇ.ബി ഓഫീസ്
പരിസരത്തും അന്തിയുറങ്ങുന്ന ഇവര്‍ അങ്ങാടിയിലും കറങ്ങി നടക്കുക
പതിവായിരുന്നു.സമൂഹ വ്യാപനത്തിന് സഹായകമായ നാടോടികളുടെ ഇടപെടല്‍ ആശങ്ക
വര്‍ധിപ്പിച്ചിട്ടുണ്ട്

Sharing is caring!