തിരൂരങ്ങാടി ന​ഗരസഭ ജീവനക്കാരന് കോവിഡെന്ന് സംശയം, ഓഫിസ് അടച്ചു

തിരൂരങ്ങാടി ന​ഗരസഭ ജീവനക്കാരന് കോവിഡെന്ന് സംശയം,  ഓഫിസ് അടച്ചു

തിരൂരങ്ങാടി: ന​ഗരസഭാ ജീവനക്കാരന് കോവിഡ് എന്ന സംശയത്തെ തുടർന്ന് തിരൂരങ്ങാടി ന​ഗരസഭ ഓഫീസ് മുൻകരുതൽ നടപടികളുടെ ഭാ​ഗമായി അടച്ചു. ജീവനക്കാരന്റെ ആദ്യ പരിശോധനാ ഫലം പോസിറ്റീവ് ആണെന്നാണ് റിപ്പോർട്ട്. ന​ഗരസഭ പരിധിയിലെ ചെമ്മാട് ദാറുൽ ഹുദ ക്വാറന്റൈൻ സെന്ററിന്റെ ശുചീകരണ ചുമതല ഇദ്ദേഹത്തിനായിരുന്നു. ഇവിടെ രണ്ടു പേർക്ക് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായിരുന്നു.

കഴിഞ്ഞ മാസം ഇദ്ദേഹത്തിന്റെ സ്രവ പരിശോധന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നടത്തിയിരുന്നു. ഈ സാംപിൾ ഫലമാണ് ഇപ്പോൾ വന്നതെന്ന് അറിയുന്നു. ഇദ്ദേഹത്തെ കൂടുതൽ പരിശോധനകൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇനിയുള്ള പരിശോധന ഫലം കൂടി പോസിറ്റീവ് ആയാലെ രോ​ഗം സ്ഥിരീകരിക്കൂ.

ഇദ്ദേഹവുമായി നേരിട്ട ബന്ധം പുലർത്തിയവർ സ്വയം നിരീക്ഷണത്തിൽ പോകണം. ന​ഗരസഭയിലെ ജീവനക്കാരും ക്വാറന്റൈനിലാണ്.

Sharing is caring!