സൗദിയില്‍ കോവിഡ് വൈറസ് ബാധയേറ്റുള്ള ആകെ മരണം രണ്ടായിരം കവിഞ്ഞു

മലപ്പുറം: സൗദിയില്‍ കോവിഡ് വൈറസ് ബാധയേറ്റുള്ള ആകെ മരണം രണ്ടായിരം കവിഞ്ഞു. ഇന്ന് 49 രോഗികള്‍ വൈറസ് ബാധയേറ്റു മരണപ്പെട്ടതോടെ രാജ്യത്തെ ആകെ മരണം 2,017 ആയി ഉയര്‍ന്നു. അതേസമയം ഇന്ന് റെക്കോര്‍ഡ് രോഗമുക്തിയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,205 രോഗമുക്തിയാണ് രാജ്യത്തുണ്ടായത്. എന്നാല്‍, 3,392 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, നിലവില്‍ 2,268 രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലുമാണ്. ഇന്ന് ഇന്ന് ഏറ്റവും കൂടുതല്‍ വൈറസ് ബാധ കണ്ടെത്തിയത് തലസ്ഥാന നഗരിയായ റിയാദിലാണ്. ഇവിടെ 308 രോഗബാധയാണ് സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 2,017&ിയുെ; ആയും വൈറസ്&ിയുെ; ബാധിതര്‍ 217,108 ആയും ഉയര്‍ന്നിട്ടുണ്ട്. ഇന്ന് 5,205 രോഗികള്‍ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 154,839 ആയും ഉയര്‍ന്നു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി