14കാരനെ പീഡിപ്പിക്കാന്‍ ശ്രമം: പ്രതി കോടതിയില്‍ കീഴടങ്ങി

14കാരനെ  പീഡിപ്പിക്കാന്‍ ശ്രമം:  പ്രതി കോടതിയില്‍  കീഴടങ്ങി

മഞ്ചേരി: പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതി ഇന്നലെ മഞ്ചേരി പോക്സോ കോടതി മുമ്പാകെ കീഴടങ്ങി. പൊന്നാനി നാലാം കല്ല് കടപ്രകത്ത് നാസര്‍ (40) ആണ് ജഡ്ജി എം അഹമ്മദ് കോയ മുമ്പാകെ കീഴടങ്ങിയത്. ഇക്കഴിഞ്ഞ ജൂണ്‍ ഒമ്പതിനാണ് കേസിന്നാസ്പദമായ സംഭവം. ബന്ധുവിന്റെ കശാപ്പുശാലയില്‍ ഇരിക്കുകയായിരുന്നു ബാലന്‍. മീന്‍ ലോറിയിലെത്തിയ പ്രതി കടയില്‍ അതിക്രമിച്ചു കയറുകയും കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. പ്രതി കടയില്‍ നിന്ന് 2900 രൂപ മോഷ്ടിച്ചതായും പരാതിയുണ്ട്. പ്രതിയെ റിമാന്റ് ചെയ്ത് മഞ്ചേരി സബ്ജയിലിലേക്കയച്ചു.

Sharing is caring!