കെട്ടുങ്ങൽ പാലത്തിന് ശാപമോക്ഷമാകുന്നു, അപ്രോച്ച് റോഡും, പാലവും തീരദേശ ഹൈവേക്ക് വേണ്ടി ദേശീയ പാത വകുപ്പിന് കൈമാറി

കെട്ടുങ്ങൽ പാലത്തിന് ശാപമോക്ഷമാകുന്നു, അപ്രോച്ച് റോഡും, പാലവും തീരദേശ ഹൈവേക്ക് വേണ്ടി ദേശീയ പാത വകുപ്പിന് കൈമാറി

താനൂർ: നബാഡ് പദ്ധതിയിലുൾപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൻ്റെ മേൽനോട്ടത്തിൽ പണിത കെട്ടുങ്ങൽ പാലവും, അനുബന്ധ അപ്രോച്ച് റോഡുകളും തീരദേശ ഹൈവേയുടെ നിർമ്മാണത്തിനായി കൈമാറി .താനൂർ എംഎൽഎ വി അബ്ദുറഹിമാന്റെ സാന്നിദ്ധ്യത്തിൽ ഹാർബർ എഞ്ചിനീയറിംഗ്, ദേശീയ പാത ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തിലാണ് കൈമാറ്റം തീരുമാനമായത്. താനൂർ ബ്ലോക്ക് റോഡ് മുതൽ കെട്ടുങ്ങൽ പാലം വരെയുള്ള തീരദേശ പാതയുടെ നവീകരണത്തിന് മുപ്പത് കോടിയോളം ചിലവ് വരുന്ന പ്രവൃത്തിക്ക് ഭരണാനുമതിയായി. ഇനി ഉടൻ തന്നെ ടെണ്ടർ നടപടികൾ ആരംഭിക്കും .

കെട്ടുങ്ങലിൽ പാലം പണിതെങ്കിലും അപ്രോച്ച് റോഡിൻ്റെ നിർമ്മാണം പൂർത്തിയായിരുന്നില്ല. സ്ഥലമേറ്റെടുക്കൽ നടപടി പൂർത്തിയാക്കാതെയാണ് പാലം ഉദ്ഘാടനം ചെയ്തത്. റോഡുമായി ബന്ധപ്പെടുത്താതെ പാലം നിർമ്മിച്ച് ഉദ്ഘാടനം നടത്തിയ അശാസ്ത്രീയ നടപടി കാരണം കോടികൾ മുടക്കിയിട്ടും ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയാതെ കിടക്കുന്ന പാലത്തിന് ഇതോടെ ശാപമോക്ഷമാകുന്നു. പരമാവധി വീതി കൂട്ടി ബി എം & ബിസി റോഡും ഒട്ടും പുറത്ത് ഒരു വിശ്രമകേന്ദ്രവുമടങ്ങുന്ന പ്രവൃത്തിയാണ് പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗത്തിൻ്റെ മേൽനോട്ടത്തിൽ നടക്കാൻ പോകുന്നത്. പാതി വഴിയിൽ മുടങ്ങിയ ഒരു പ്രവൃത്തി നേർവഴിയിലേക്കെത്തിക്കാൻ കടമ്പകളേറെയാണ് .കെട്ടുങ്ങൽ പാലത്തിൻ്റേയും കാലതാമസത്തിന് കാരണമതാണ്.

Sharing is caring!