മലപ്പുറത്തെ അജ്മല്‍ സ്വര്‍ണം കടത്തിയത് മിശ്രിതമാക്കി അരപ്പട്ടയായികെട്ടി

മലപ്പുറത്തെ  അജ്മല്‍  സ്വര്‍ണം കടത്തിയത്  മിശ്രിതമാക്കി  അരപ്പട്ടയായികെട്ടി

മലപ്പുറം: കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാലുപേരില്‍നിന്നായി 1.30 കോടിരൂപയുടെ മൂന്നു കിലോ സ്വര്‍ണം പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരം ഗള്‍ഫ് എയര്‍ ഫ്ലൈറ്റില്‍ ബഹറൈന്‍ നിന്നും വന്ന കോഴിക്കോട് നൊച്ചാട് സ്വദേശി മുബീര്‍ ന്റെ കയ്യില്‍നിന്നും 1135 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ മിശ്രിതം അണ്ടര്‍വെയറില്‍ ഒളിപ്പിച്ചു കടത്താന്‍ശ്രമിച്ചതാണ് പിടിച്ചെടുത്തത്. ഇതിന് പുറമെ .ഇന്നലെ അര്‍ദ്ധ രാത്രി ദുബൈ യില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തില്‍ വന്ന മലപ്പുറം സ്വദേശി അജ്മല്‍ എന്ന യാത്രക്കാരനില്‍നിന്ന് 1595 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ മിശ്രിതം അരയില്‍ അരപ്പട്ട പോലെ കെട്ടി വച്ച രൂപത്തില്‍ ആയിരുന്നുകണ്ടെടുത്ത്. തുടര്‍ന്ന് ഇന്ന് ഉച്ചക്ക് ജിദ്ധയില്‍ നിന്നും സൗദി ഫ്ലൈറ്റില്‍ വന്ന രണ്ടുപേരില്‍നിന്നും പേരില്‍ നിന്നും സ്വര്‍ണം പിടിച്ചെടുത്തു..
കോഴിക്കോട് ജില്ലക്കാരനായ സാലിമില്‍നിന്ന്് കാരക്ക യുടെ മരത്തിന്റെ ബോക്സിന്റെ ഫ്രെമിന്റെ ഉള്ളിലായി ഒളിപ്പിച്ചു വച്ച നിലയില്‍ 615 ഗ്രാംസ്വര്‍ണം പിടിച്ചെടുത്തപ്പോള്‍ മലപ്പുറത്തുകാരനായ മുഹമ്മദ് ഷാഫിയില്‍നിന്നും സൈക്കിളി ന്റെ ടയറിനകത്തു ഒളിപ്പിച്ചു വച്ച നിലയില്‍ 182 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു

Sharing is caring!