സ്വർണ കടത്ത് : മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെ പ്രതീകാത്മകമായി തിരഞ്ഞു യൂത്ത് ലീഗ് പ്രതിഷേധം നടത്തി

സ്വർണ കടത്ത് :  മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെ പ്രതീകാത്മകമായി തിരഞ്ഞു യൂത്ത് ലീഗ് പ്രതിഷേധം നടത്തി

എടപ്പാൾ: സ്വർണ കടത്ത് മുഖ്യ അസുത്രക സ്വപ്ന സുരേഷിനെ എടപ്പാളിൽ പ്രതീകാത്മകമായി തിരഞ്ഞു വട്ടംകുളം പഞ്ചായത്ത്‌ യൂത്ത് ലീഗിന്റ പ്രതിഷേധം.
ഐടി വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥ സ്വപ്ന സുരേഷിന്റെയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെയും പങ്ക് സ്വർണകടത്തിൽ വ്യക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രിയുടെയും മറ്റു ഉന്നത നേതാക്കളുടെയും പങ്ക് അനേഷിക്കണ മെന്നും യൂത്ത് ലീഗ് ആവശ്യപെട്ടു.

എടപ്പാളിൽ നടന്ന പ്രതീകാത്മക തിരച്ചിൽ പ്രതിഷേധം മലപ്പുറം ജില്ലാ യൂത്ത് കൗണ്സിൽ അംഗം പത്തിൽ സിറാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ എംകെ മുജീബ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പിവിഎം ഷുഹൈബ് ഹുദവി, എം എസ് എഫ് മണ്ഡലം സെക്രട്ടറി നബീൽ ഏവി, റഫീഖ് ചേകനൂർ, സുലൈമാൻ മൂതൂർ, ശരീഫ് നിച്ചു, ഗഫൂർ മാണൂർ, ഇജാസ് എംകെ, ഇർഫാൻ ഇവി, അഷ്‌റഫ്‌ കോലക്കാട് എന്നിവർ പങ്കെടുത്തു

Sharing is caring!