മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത്ലീഗുകാര്‍ സ്വര്‍ണ്ണ ബിസ്ക്കറ്റ് അയച്ചു
കോഴിക്കോട് : സി.പി.എം അധികാരത്തില്‍ ഇരിക്കുമ്പോള്‍ ഭരണസിര കേന്ദ്രം സെക്രട്ടറിയേറ്റില്‍ നിന്നും എ.കെ.ജി സെന്ററിലേക്ക് മാറ്റുന്നു എന്ന ആരോപണമാണ് നേരിടാറുള്ളതെങ്കില് പിണറായി ഭരണത്തില്‍ ഭരണം മാഫിയ സംഘങ്ങളുടെ കൈകളില്‍ അകപ്പെട്ടിരിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. സ്വര്‍ണ്ണകടത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതീകാത്മാക ‘സ്വര്‍ണ്ണ ബിസ്ക്കറ്റ്’ അയക്കല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേവലം ഐ.ടി സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കിയത് കൊണ്ട് മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് മാറാന്‍ ആകില്ല. സ്പ്രിംഗല്‍ കരാര്‍, ഇമൊബിലിറ്റി കരാര്‍, ബെവ് ക്യൂ ആപ്പ് തുടങ്ങിയ സമകാലിക അഴിമതി ആരോപണങ്ങളില്‍ ഐ.ടി സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷികയും എന്ന സിനിമയിലെ ഫഹദ് ഫാസിലിന്റെ കള്ളന് കഥാപാത്രത്തെ പോലെ പിടിച്ച് നില്‍ക്കാനുള്ള അവസാനത്തെ ശ്രമവും പരാജയപ്പെട്ടപ്പോളാണ് ഐ.ടി സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് ഫിറോസ് പരിഹസിച്ചു.
സി.ബി.ഐ അന്വേഷത്തിലൂടെ പ്രതികളെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭരണത്തിന്റെ അവസാന വര്‍ഷത്തില്‍ നടത്തുന്ന കടുംകൊള്ളയില് പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതീകാത്മകമായി ‘സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍’ അയച്ചു കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂര്‍, ജില്ല ജനറല്‍ സെക്രട്ടറി കെ.കെ. നവാസ്, സി. ജാഫര്‍ സാദിഖ്, കെ.എം.എ റഷീദ്, എ. സിജിത്ത് ഖാന്, ഷഫീഖ് അരക്കിണര്‍, ടി.പി.എം ജിഷാന്‍, റിസാദ് പുതിയങ്ങാടി നേതൃത്വം നല്കി.
RECENT NEWS
പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്സിക്ക്
ഇഞ്ചുറി ടൈമിൽ റഫേൽ അഗസ്റ്റോയുടെ പാസിൽ ഡോറിയൽട്ടൻ കൊച്ചിയുടെ ആശ്വാസഗോൾ കുറിച്ചു (2-1).