കോവിഡ് ബാധിച്ച് മലപ്പുറത്തുകാരന്‍ റിയാദില്‍ മരിച്ചു

കോവിഡ് ബാധിച്ച്  മലപ്പുറത്തുകാരന്‍ റിയാദില്‍ മരിച്ചു

മലപ്പുറം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശല സൗദി അറേബ്യയിലെ റിയാദില്‍ മരിച്ചു. മലപ്പുറം കോട്ടപ്പടി സ്വദേശി തിരിക്കോട്ടില്‍ നജീബ്(53) ആണ് ഇന്ന് പുലര്‍ച്ചെ റിയാദിലെ ആശുപത്രിയില്‍വെച്ച് മരിച്ചത്. നാലുദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പരേതനായ തിരികൊട്ടില്‍ കോയയുടെയും മൈമൂനത്തി?െന്റയും മകനാണ്. ഭാര്യ: റൈഹാനത്ത്. മക്കള്‍: ജഹാന ഷെറിന്‍, ജസീം, ജാഹിസ്. സഹോദരങ്ങള്‍: ഹമീദ് (റിയാദ്), നസീമ, റജീന. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് കെ.എം.സി.സി നേതാവ് അഷ്‌റഫ് വേങ്ങാട്ട്, വെല്‍ഫെയര്‍ വിങ്? പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, മുനീര്‍ മക്കാനി എന്നിവര്‍ രംഗത്തുണ്ട്.

Sharing is caring!