രാജ്യദ്രോഹ കുറ്റത്തിന് കൂട്ട് നിന്ന മുഖ്യമന്ത്രിയായി പിണറായി മാറി; വി വി പ്രകാശ്

രാജ്യദ്രോഹ കുറ്റത്തിന് കൂട്ട് നിന്ന മുഖ്യമന്ത്രിയായി പിണറായി മാറി; വി വി പ്രകാശ്

മലപ്പുറം: ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി രാജ്യ ദ്രോഹത്തിനു കൂട്ട് നിന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറി കഴിഞ്ഞിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.വി പ്രകാശ് പറഞ്ഞു. ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് നടന്ന പിണറായി വിജയൻറെ കോലം കത്തിച്ചുള്ള പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷം ഐ.ടി സെക്രട്ടറി എം.ശിവശങ്കരന്റെ അഴിമതി കഥകൾ അക്കമിട്ട് തുറന്ന് പറഞ്ഞപ്പോൾ സംരക്ഷണ കവചം ഒരുക്കി പിണറായി വിജയൻ ശിവശങ്കരനെ സംരക്ഷിച്ചത് ചീഞ്ഞു നാറുന്ന അവിശുദ്ധ കൂട്ട്കെട്ട് പുറത്ത് വരാതിരിക്കാനാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതികളുടെ കേന്ദ്ര ബിന്ദുവായി മാറി കഴിഞ്ഞിരിക്കുകയാണ് . മുഖ്യമന്ത്രി സ്ഥാനം രാജി വെക്കാൻ തയ്യാറായില്ല എങ്കിൽ സി.പി.എം കേന്ദ്ര നേതൃത്വം പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ടുള്ള ധാർമിക ഉത്തരവാദിത്വം കാണിക്കാൻ തയാറാകണമെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.വി പ്രകാശ് ആവശ്യപ്പെട്ടു.

പ്രതിഷേധ പ്രകടനത്തിന് ഡി.സി.സി ജനറൽ സെക്രട്ടറി അജീഷ് എടാലത്ത്,എം.കെ മുഹ്‌സിൻ,മൻസൂർ പള്ളിപ്പുറം,പരി ഉസ്മാൻ,പ്രഭാകരൻ കോഡൂർ,ഷൗക്കത്ത് ഉപ്പൂടൻ,കെ.എ സുന്ദരൻ, എം.ജയപ്രകാശ് എന്നിവർ സംസാരിച്ചു.

Sharing is caring!