കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ രക്ഷിതാക്കളറിയാതെ പിഞ്ചുകുഞ്ഞിനെ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി

കോട്ടക്കല്‍ അല്‍മാസ്  ആശുപത്രിയില്‍ രക്ഷിതാക്കളറിയാതെ  പിഞ്ചുകുഞ്ഞിനെ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി

മഞ്ചേരി : രക്ഷിതാക്കളുടെ അറിവോ സമ്മതമോ കൂടാതെ ഏഴുമാസം മാത്രം പ്രായമായ കുഞ്ഞിന് ശസ്ത്രക്രിയ നടത്തിയ സ്വകാര്യ ആശുപത്രി കോട്ടക്കല്‍ അല്‍മാസ് അധികൃതരുടെ നടപടിക്കെതിരെ രക്ഷിതാക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. മഞ്ചേരി വീമ്പൂര്‍ പാലേംപടിയന്‍ മൊയ്തീന്‍കുട്ടി ഹാജിയുടെ മകന്‍ ഹാഷിം (30) ആണ് പരാതി നല്‍കിയത്. ഇക്കഴിഞ്ഞ 29നാണ് മലത്തില്‍ രക്തം കണ്ടതിനെ തുടര്‍ന്ന് കുഞ്ഞിനെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുടല്‍ മടങ്ങിയതാണെന്നും വെള്ളം അകത്തേക്ക് ചീറ്റി ശരിയാക്കാമെന്നും പത്തുമിനിറ്റ് നേരത്തെ പ്രൊസീജര്‍ മാത്രമാണെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ രണ്ടര മണിക്കൂര്‍ കഴിഞ്ഞാണ് കുട്ടിയെ കാണാന്‍ അനുവദിച്ചത്. ഇതിനിടെ ശസ്ത്രക്രിയ നടന്നതായും അതിന്റെ ബില്ലടക്കാന്‍ ആവശ്യപ്പെട്ടതായും കുട്ടിയുടെ പിതാവ് ഹാഷിം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Sharing is caring!