അനാഥ സംരക്ഷണത്തിന് പ്രാധാന്യം നല്‍കണം: ഹൈദരലി തങ്ങള്‍

അനാഥ സംരക്ഷണത്തിന്  പ്രാധാന്യം നല്‍കണം: ഹൈദരലി തങ്ങള്‍

ആതവനാട്: അനാഥ സംരക്ഷണത്തിനു പ്രത്യേക ശ്രദ്ധയും താല്‍പര്യവും നല്‍കണമെന്നും, ഇക്കാര്യം ജീവിതത്തിലൂടെ പുലര്‍ത്തിയ മാതൃകയായിരുന്നു പി.എം.എസ്.എ.പൂക്കോയ തങ്ങളുടെ ജീവിതമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജീവിതത്തിന്റെ അവസാനത്തെ ദാനം നല്‍കാനും പിതാവ് തെരെഞ്ഞെടുത്തത് അനാഥ ശാലകളേയാണെന്നത് ശ്രദ്ധേയമാണെന്നും തങ്ങള്‍ സ്മരിച്ചു. കാട്ടിലങ്ങാടി പി.എം.എസ്.എ യതീംഖാനയില്‍ സംഘടിപ്പിച്ച പൂക്കോയ തങ്ങള്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനായി. സി.പി സൈതലവി മുഖ്യപ്രഭാഷണം നടത്തി.
സ്ഥാപനത്തില്‍ നിന്നും വാഫി ബിരുദം നേടി തുടര്‍ന്നു നിയമ പഠനം പൂര്‍ത്തിയാക്കിയ അഡ്വ. ഖാദര്‍ വാഫി,അഡ്വ. സ്വാദിഖലി വാഫി എന്നിവര്‍ക്കു തങ്ങള്‍ ഉപഹാരം നല്‍കി.സ്ഥാപന ഫണ്ടുദ്ഘാടനം സയ്യിദ് ഹൈദരലി തങ്ങള്‍ കീഴേടത്ത് ഇബ്രാഹീം ഹാജിയില്‍ നിന്നും തുക സ്വീകരിച്ചു നിര്‍വഹിച്ചു.ജനറല്‍ സെക്രട്ടറി സി. മുഹമ്മദലി, മാനേജര്‍ അഹമ്മദ് ഫൈസി വാഫി കക്കാട് സംസാരിച്ചു. വൈസ് പ്രസിഡന്റുമാരായ കളപ്പാട്ടില്‍ അബു ഹാജി, എറാത്തു പറമ്പില്‍ സൈതലവി ഹാജി, ആലുങ്ങല്‍ കോമു ഹാജി, ഇ.കെ അബ്ദുല്‍ ഖാദര്‍ ഹാജി, സെക്രട്ടറിമാരായ ആതവനാട് മുഹമ്മദ് കുട്ടി, വി.ടി ഖാദര്‍ ഹാജി, വാക്കലത്ത് കുഞ്ഞുമുഹമ്മദ്, സൈതലവി പറമ്പില്‍, എം.കെ മജീദ്, ട്രഷറര്‍ മുഹമ്മദ് കുട്ടി മുസ്ലിയാര്‍, ശിഹാബ് തങ്ങള്‍ വുമണ്‍സ് കോളേജ് കോളേജ് സ്പെഷ്യല്‍ ഓഫീസര്‍ ഡോ. അന്‍വര്‍ ഷാഫി ഹുദവി സംബന്ധിച്ചു.

Sharing is caring!