മലപ്പുറത്ത് 10ലക്ഷം രൂപയുടെ കള്ളനോട്ടുമായ മൂവര്‍ സംഘം പിടിയില്‍
മലപ്പുറം: മലപ്പുറത്ത് വന്‍ കള്ളനോട്ടുവേട്ട. 10 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി 3 പേര് പിടിയില്‍ മലപ്പുറം ജില്ല കേന്ദ്രീകരിച്ച് കള്ളനോട്ടുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്തു വന്ന 3 അംഗ സംഘത്തെ വിതരണത്തിനായി കൊണ്ടുവന്ന കള്ളനോട്ടുകളുമായി പൊയ്ലശ്ശേരിയില്‍ വച്ച് ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്ക്വോഡ് പിടികൂടി.ചെമ്പ്രശ്ശേരി ഈസ്റ്റ് മാഞ്ചേരി ബഷീര്‍ (50) എന്ന പാണ്ടി ബഷീര്‍, വള്ളുവങ്ങാട് കുണ്ടുകര അമീര്ഖാന്(37) എന്ന ഖാന് ,കരുവാരകുണ്ട് ഇരിങ്ങാട്ടിരി കോയിശ്ശേരി മൊയ്തീന് കുട്ടി ( 50 ) എന്നിവരേയാണ് 2000, 500 രൂപയുടെ കള്ളനോട്ടുകളുമായി വിതരണത്തിനായി കൊണ്ടുവന്ന കാര്‍ സഹിതം പിടികൂടിയത്. കഴിഞ്ഞയാഴ്ച തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശിയായ ഹോട്ടല്‍ തൊഴിലാളി സതീഷിനെ കള്ളനോട്ടുകളും നിര്‍മ്മാണ ഉപകരണങ്ങളുമായി പിടികൂടിയിരുന്നു. ഇയാള്‍ക്ക് ഈ സംഘവുമായി ഏതെങ്കിലും തരത്തില്‍ ബന്ധം ഉണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. പിടിയിലായ ബഷീറിന് 2015ല്‍ വ്യാജ ഞഇ നിര്‍മ്മിച്ചതിന് പാണ്ടിക്കാട്, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ സ്റ്റേഷനുകളിലക്കെം കേസുകള്‍ ഉണ്ട്. ഇതിന്റെ വിചാരണ നടപടികള്‍ നടന്നു വരികയാണ്. ഇവരെ ചോദ്യം ചെയ്തതില്‍ ജില്ലയ്ക്കകത്തും പുറത്തും ഉള്ള കള്ളനോട്ടു മാഫിയകളുമായി അടുത്ത ബന്ധം ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരികയാണ്. പിടിയിലായ അമീര്‍ ഖാന് പാലക്കാട് മലപ്പുറം ജില്ലകളില്‍ വിവിധയിടങ്ങളില്‍ വാടക വീടുകള്‍ എടുത്താണ് നോട്ടുകള്‍ നിര്‍മ്മിച്ചു വന്നിരുന്നത്. ഇയാള്‍ ഇപ്പോള്‍ വാടകക്ക് താമസിക്കുന്ന കൊടശ്ശേരിയിലെ വീട്ടില്‍ നിന്നും നോട്ടു നിര്‍മ്മാണത്തിന് ഉപയോഗിച്ച കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും പിടികൂടി. ഇയാള്‍ മുന്‍പ് താമസിച്ചിരുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും അന്വോഷണം നടത്തും. ഇവര്‍ വ്യാപകമായി വിസ തട്ടിപ്പും നടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടിയതറിഞ്ഞ് വിസ തട്ടിപ്പിന് ഇരയായ നിരവധി പേരാണ് പരാതിയുമായി സ്റ്റേഷനില്‍ എത്തിയത്.ഇവരുടെ സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേ ഷിച്ചു വരികയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുള്‍ കരീം നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറംഡി വൈ എസ് പി ഹരിദാസന്, നര്‍ക്കോട്ടിക്ക് സെല്‍ ഡി വൈ എസ് പി പി പി ഷംസ് എന്നിവരുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി സി ഐ കെ എം ബിജു എസ് ഐ വിനോദ് വലിയാറ്റൂര്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്ക്വോഡ് അംഗങ്ങളായ അബ്ദുള്‍ അസീസ് , സത്യനാഥന് മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷണന് മാരാത്ത്, പി. സഞ്ജീവ് എന്നിവര്‍ക്കു പുറമെ കോഴിക്കോട് ആന്റി നര്‍ക്കോട്ടിക്ക് സ്ക്വോഡ് അംഗം എ എസ് ഐ സുരേഷ് താമരശ്ശേരി, എസ് ഐ പി സന്തോഷ്, കൊണ്ടോട്ടി സ്റ്റേഷനിലെ രാജേഷ്, സ്മിത, സുബൈര്‍ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേ ഷണം നടത്തുന്നത്.3പടം
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]