മലപ്പുറം നൂറാടിയില്‍ പുഴയില്‍ ചാടി 58കാരന്‍ മരിച്ചു

മലപ്പുറം നൂറാടിയില്‍ പുഴയില്‍ ചാടി  58കാരന്‍ മരിച്ചു

മലപ്പുറം: മലപ്പുറം നൂറാടിപ്പാലത്തിന് സമീപം കടലുണ്ടിപ്പുഴയില്‍
ചാടി 58കാരന്‍ മരിച്ചു. ഉച്ചയോടെ കടലുണ്ടി പുഴയില്‍കാണാതായ 58കാരന്റെ മൃതദേഹം നാലുമണിക്കൂറോളം നടത്തിയ തിരച്ചിലിന് ശേഷമാണ് ലഭിച്ചത്. മൈലപ്പുറം പാമ്പലത്ത് അശോക(58)ന്റെ മൃതദേഹമാണ് കണ്ടെടുത്തത്. വൃക്കരോഗിയായ ഇയാള്‍ കുറിച്ചു ദിവസങ്ങളായി ഏറെ മാനസിക പ്രയാസം അനുഭവിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ഇന്ന് ഭാര്യക്കും മകനുമൊപ്പം കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കാണിക്കാന്‍ പോയിരുന്നു. തുടര്‍ന്ന് 11മണിയോടെ കൂടെയുള്ളവര്‍ രുന്ന് വാങ്ങാന്‍ പോയ സമയത്ത് കാറിലിരുന്ന അശോകന്‍ പുറത്തിറങ്ങി ഓട്ടോ വിളിച്ചു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. നൂറാടിപ്പാലത്തിനു സമീപത്തെ കുളിക്കടവിലെത്തിയ സ്ത്രീയാണ് കരയില്‍ വസ്ത്രം കിടക്കുന്ന വിവരം അറിയിച്ചത്. ഇത് അശോകന്റേതാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. വിവരമറിഞ്ഞു ഉച്ചക്ക് രണ്ടിനെത്തിയ മലപ്പുറം അഗ്നിരക്ഷാസേനയിലെ മുങ്ങല്‍ വിദഗ്ധര്‍ വൈകീട്ട് 6.30 ന് നൂറാടി പാലത്തിനു താഴെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം കോവിഡ് പരിശോധനക്കായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഭാര്യ: രേണുക. മക്കള്‍: രഞ്ജിത്‌ലാല്‍(ഗള്‍ഫ്), രേഷ്മ.

Sharing is caring!