മലപ്പുറം പന്താരങ്ങാടിക്കടുത്ത് ബൈക്ക് റോഡില്‍ മറിഞ്ഞ് 19കാരന്‍ മരിച്ചു

മലപ്പുറം  പന്താരങ്ങാടിക്കടുത്ത് ബൈക്ക് റോഡില്‍ മറിഞ്ഞ് 19കാരന്‍ മരിച്ചു

തിരൂരങ്ങാടി: മലപ്പുറം പന്താരങ്ങാടിക്കടുത്ത്‌ബൈക്ക് റോഡില്‍ മറിഞ്ഞ് 19കാരന്‍ മരിച്ചു. തൃക്കുളം പള്ളിപ്പടി വടക്കേമമ്പുറം പൂക്കത്ത് അബ്ദുറഹീമിന്റെ മകന്‍ മുഹമ്മദ് റിന്‍ഷാദ് (19) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4.30 ന് പന്താരങ്ങാടിക്കും കരിപറമ്പിനും ഇടയില്‍ വെച്ചാണ് അപകടം. റിന്‍ഷാദ് സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു.മാതാവ്: സുലൈഖ.സഹോദരങ്ങള്‍: റിയാസ്, ഫാത്തിമ റിനൂഫ, റസന്‍

Sharing is caring!