മലപ്പുറം വടക്കാങ്ങര സ്വദേശി ജിദ്ദയില്‍ കോവിഡ് ബാധിച്ചു മരിച്ചു
മലപ്പറം: മലപ്പുറം വടക്കാങ്ങര വടക്കേകുളമ്പ് സ്വദേശി പരേതനായ പള്ളിയാലില്‍ അബ്ദുവിന്റെ മകന് ശിഹാബുദീന് (37) കോവിഡ് ബാധിച്ച് ജിദ്ദയില്‍ മരിച്ചു. പത്തു വര്‍ഷത്തിലധികമായി ജിദ്ദയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: പരി ഷംല (ഹാജിയാര്‍പള്ളി). മക്കള്‍: മുഹമ്മദ് ഷാമില്‍, ഷംന. സഹോദരങ്ങള്‍: സിദീഖ് ഫൈസി (റിയാദ്), സിറജുദീന്, ഷബീബ്, സുലൈഖ, സുമയ്യ. മാതാവ്: സൈനബ മേലേപിടിയന് (കാച്ചിനിക്കാട്).
അതേ സമയം കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന 28 പേര് കൂടി ഇന്ന് രോഗമുക്തരായി. രോഗബാധിതരായി 281 പേര് ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 667 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് 1,729 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
36,573 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 485 പേര് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 412 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മൂന്ന് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നാല് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 63 പേരും മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ മൂന്ന് പേരുമാണ് കഴിയുന്നത്. 33,299 പേര് വീടുകളിലും 2,789 പേര് കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
ജില്ലയില്‍ നിന്ന് ഇതുവരെ 11,435 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 9,612 പേരുടെ ഫലം ലഭിച്ചു. 9,031 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 1,823 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. വിദഗ്ധ ചികിത്സക്കു ശേഷം 381 പേര് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]