ജില്ലയിൽ ഒരു കോവിഡ് മരണം കൂടി, നിരീക്ഷണത്തിലിരുന്നയാൾ മരിച്ചത് ഇന്നലെ

ജില്ലയിൽ ഒരു കോവിഡ് മരണം കൂടി, നിരീക്ഷണത്തിലിരുന്നയാൾ മരിച്ചത് ഇന്നലെ

മഞ്ചേരി: മെ‍ഡിക്കൽ കോളേജിൽ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. വണ്ടൂർ സ്വദേശി മുഹമ്മദ് (82) ആണ് ഇന്നലെ വൈകിട്ട് മരിച്ചത്. അർബുദ രോ​ഗത്തിന് ചികിൽസയിലായിരുന്നു.

ജൂൺ മാസം 29ന് റിയാദിൽ നിന്നെത്തിയ ഇദ്ദേഹത്തെ ഈ മാസം ഒന്നാം തീയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്രവം പരിശോധനയ്ക്ക് അയച്ച് ഫലം വരാൻ കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ മാസം 29ന് റിയാദിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു.

ഇന്ന് രാവിലെ ലഭിച്ച സ്രവ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. സംസ്ക്കാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തും.

ജില്ലയിൽ 37 പേർക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ഒരാൾക്ക് മാത്രമാണ് ഇന്നലെ സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. നാല് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും 32 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇവരിൽ ആറ് പേർ കോഴിക്കോട് ജില്ലയിലും മൂന്ന് പേർ കണ്ണൂർ ജില്ലയിലും ശേഷിക്കുന്നവർ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

ജൂൺ 28 ന് രോഗബാധ സ്ഥിരീകരിച്ച എടപ്പാൾ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനുമായി ബന്ധമുള്ള വട്ടംകുളം സ്വദേശിയായ ഒമ്പത് വയസുകാരനാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ജൂൺ 27 ന് ബംഗളൂരുവിൽ നിന്നെത്തിയ താനാളൂർ കെ. പുരം പുത്തൻതെരുവ് സ്വദേശി (37), മൂന്നിയൂർ ആലിൻചുവട് സ്വദേശി (58), എ.ആർ നഗർ ശാന്തിവയൽ സ്വദേശി (43), ജൂൺ 19 ന് ചെന്നൈയിൽ നിന്നെത്തിയ വേങ്ങര കച്ചേരിപ്പടി സ്വദേശി (48) എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലെത്തി രോഗബാധിതരായവർ.

ജൂൺ 28 ന് മസ്‌കറ്റിൽ നിന്ന് കൊച്ചി വഴിയെത്തിയ വാഴക്കാട് എടവണ്ണപ്പാറ സ്വദേശികളായ 41 വയസുകാരൻ, 22 വയസുകാരൻ, 20 വയസുകാരൻ, ജൂൺ 19 ന് ദമാമിൽ നിന്ന് കൊച്ചി വഴിയെത്തിയ വളാഞ്ചേരി മൂച്ചിക്കൽ സ്വദേശി (62), ജൂൺ 23 ന് മസ്‌കറ്റിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ തൃക്കലങ്ങോട് ഷാപ്പിൻകുന്ന് സ്വദേശി (54), ജൂൺ 15 ന് കുവൈത്തിൽ നിന്ന് കൊച്ചി വഴിയെത്തിയ നിറമരുതൂർ പുതിയ കടപ്പുറം സ്വദേശി (44), ജൂൺ 10 ന് ജിദ്ദയിൽ നിന്ന് കൊച്ചി വഴിയെത്തിയ മൂന്നിയൂർ വെളിമുക്ക് സ്വദേശി (50), ജൂൺ 16 ന് കുവൈത്തിൽ നിന്ന് കൊച്ചി വഴിയെത്തിയ അമരമ്പലം ചെട്ടിപ്പാടം സ്വദേശി (32), ജൂൺ 20 ന് ദുബായിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ ചീക്കോട് സ്വദേശി (36), ജൂൺ ആറിന് റിയാദിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി (48), മകൾ (16), ജൂൺ 19 ന് ജിദ്ദയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ വേങ്ങര എസ്.എസ് റോഡ് സ്വദേശി (56), ജൂൺ 24 ന് ഷാർജയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ ആനക്കയം പന്തല്ലൂർ കടമ്പോട് സ്വദേശി (48), ജൂൺ 24 ന് ഷാർജയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ മഞ്ചേരി മുട്ടിപ്പാലം സ്വദേശി (39), ജൂൺ 25 ന് ദോഹയിൽ നിന്ന് കണ്ണൂർ വഴിയെത്തിയ മേലാറ്റൂർ വേങ്ങൂർ സ്വദേശി (34), ജൂൺ 19 ന് ജിദ്ദയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പെരുവള്ളൂർ സ്വദേശി (23), ജൂൺ 22 ന് സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിയ കണ്ണമംഗലം കുന്നുംപുറം സ്വദേശി (31), ജൂൺ 25 ന് ദമാമിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പരപ്പനങ്ങാടി ഉള്ളണം സ്വദേശി (45), ജൂൺ 17 ന് കുവൈത്തിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ ഊർങ്ങാട്ടിരി മൈത്ര സ്വദേശി (30), ജൂൺ 19 ന് ജിദ്ദയിൽ നിന്ന് കൊച്ചി വഴിയെത്തിയ ആനക്കയം ഇരുമ്പുഴി സ്വദേശിനി (25), മകൻ (മൂന്ന് വയസ്), ജൂൺ 30 ന് ദോഹയിൽ നിന്ന് കൊച്ചി വഴിയെത്തിയ വട്ടംകുളം ചേകന്നൂർ റോഡ് സ്വദേശി (40), ജൂൺ 22 ന് റിയാദിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി (25) എന്നിവരാണ് വിദേശ രാജ്യങ്ങളിൽ നിന്നെത്തി രോഗബാധ സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

ജൂലൈ ഒന്നിന് ജിദ്ദയിൽ നിന്ന് കണ്ണൂർ വഴിയെത്തിയ പെരിന്തൽമണ്ണ പൊന്ന്യാക്കുർശി ദുബായിപ്പടി സ്വദേശി (41), മൊറയൂർ സ്വദേശി (42), താഴേക്കോട് അമ്മിനിക്കാട് സ്വദേശി (48) എന്നിവർ കണ്ണൂരിലും ജൂൺ 27 ന് റിയാദിൽ നിന്ന് കൊച്ചി വഴിയെത്തിയ ആനക്കയം മുട്ടിപ്പാലം സ്വദേശി (63), ജൂൺ 30 ന് ജിദ്ദയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ കീഴാറ്റൂർ നെന്മിനി സ്വദേശിനി (24), ജൂൺ 30 ന് റിയാദിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ തമ്പുരാട്ടിക്കല്ല് സ്വദേശി (ഒരു വയസ്), കാവനൂർ സ്വദേശി (32), പുഴക്കാട്ടിരി സ്വദേശി (25), ജൂൺ 30 ന് ദോഹയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പെരിന്തൽമണ്ണ സ്വദേശി (26) എന്നിവർ കോഴിക്കോടും രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലാണ്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.

കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു

Sharing is caring!