ഒരു വയസുകാരന് കൊവിഡ് രോഗം: ഉറവിടത്തിൽ ആശങ്ക

ഒരു വയസുകാരന് കൊവിഡ് രോഗം: ഉറവിടത്തിൽ ആശങ്ക

എടപ്പാൾ: കഴിഞ്ഞ ദിവസം എടപ്പാളിൽ ഒരു വയസ്സുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിക്കുന്നു. ജില്ലാ ഭരണകൂടം പുറത്തിറക്കിയ പ്രത്ര കുറിപ്പിൽ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ കിടത്തി ചികിത്സക്ക് വിധേയനായ ഒരു വയസ്സുകാരൻ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ അത്തരത്തിൽ ഒരു കുട്ടിയെ ആശുപത്രിയിൽ കിടത്തി ചികിത്സ നടത്തിയിരുന്നില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.

അതോടെ നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകരിൽ നിന്നല്ല കുട്ടിക്ക് രോഗം വന്നതെന്ന സംശയം എടപ്പാളിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്. എന്നാൽ ഈ കുട്ടിയുടെ ബന്ധുവായ ആറുമാസം പ്രായമുള്ള കുട്ടി നേരത്തെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും സൂചനയുണ്ട്. ഈ കുട്ടിയുടെ ഫലം പുറത്ത് വരുന്നതിലൂടെ മാത്രമെ വിഷയത്തിലെ അവ്യക്തത അവസാനിക്കു.

ഇന്നലെ മൂന്ന് പേർക്കാണ് ജില്ലയിൽ സമ്പർക്കത്തിലൂടെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എടപ്പാളും, പൊന്നാനിയും അടക്കമുള്ള പ്രദേശങ്ങൾ ലോക്കഡൗണിലാണ്. സമൂഹ വ്യാപനമെന്ന ആശങ്ക നിലനിൽക്കുന്ന പ്രദേശത്ത് ഉറവിടമറിയാതെ ഒരു വയസുകാരന് കോവിഡ് ബാധിച്ചതും ആശങ്ക വർധിപ്പിക്കുന്നു.

Sharing is caring!