കരിപ്പൂരിലിറങ്ങുന്ന ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാര്‍ അനഭവിക്കുന്നത് വന്‍ ദുരിതങ്ങള്‍
മലപ്പുറം: കരിപ്പൂരില്‍ ഇന്നലെ പുലര്‍ച്ചെ കരിപ്പൂരിലിറങ്ങിയ രണ്ടു ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ അനുഭവിച്ചത് ഏറെ ദുരിതത്തില്‍. ഖത്തറില്‍ നിന്നുള്ള യാത്രക്കാരുമായി ജെറ്റ് എയര്‍വേയ്സ് വിമാനം ബുധനാഴ്ച രാത്രി എട്ടുമണിക്കാണ് ടേക്ക് ഓഫ് നടത്തിയത്.
പുലര്‍ച്ചെ 2.45 ഓടെ കരിപ്പൂരില്‍ ലാന്‍ഡ് ചെയ്തു. എന്നാല്‍ വിമാനത്തില്‍ നിന്നും പുലര്‍ച്ചെ അഞ്ചുമണിയോടെ യാത്രക്കാര്‍ കൊവിഡ് ടെസ്റ്റ് നടത്തുന്ന കണ്വെന്ഷന് സെന്ററില്‍ ഇറങ്ങിയിരുന്നു.
ബുധനാഴ്ച ഉച്ചക്ക് ദമാമില്‍ നിന്നും 180 യാത്രക്കാരുമായി വന്ന വിമാനം വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കരിപ്പൂരില്‍ ലാന്‍ഡ് ചെയ്തിരുന്നു. ഈ രണ്ടു ഫ്ൈളറ്റുകളിലെയും സ്ത്രീകളും കുട്ടികളും വൃദ്ധരും രോഗികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലും കോവിഡ് ടെസ്റ്റ് നടത്തുന്ന സ്ഥലത്തും വലിയ രീതിയിലുള്ള അവഗണകളാണ് നേരിടേണ്ടി വന്നത്.
ഇന്നലെ ഉച്ചക്ക് 12 മണിവരെയും ഇവരുടെ കോവിഡ് പരിശോധനകള്‍ അധികൃതര്‍ നടത്തിയിട്ടില്ല. മതിയായ ഭക്ഷണവും വെള്ളവും നല്‍കിയിട്ടുമില്ല. പൊലിസുകാര്‍ നല്കിയ നേന്ത്രപ്പഴം മാത്രമാണ് കഴിച്ചതെന്ന് യാത്രക്കാര്‍ വ്യക്തമാക്കുന്നു. കൊവിഡ് ടെസ്റ്റ് നടത്തേണ്ട ഉദ്യോഗസ്ഥരുടെ കുറവും പരിശോധന ഉപകരണങ്ങളുടെ അഭാവവുമാണ് പരിശോധന വൈകാന്‍ കാരണമാകുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരമെന്നാണ് യാത്രക്കാര്‍ പറയുന്നത്. കരിപ്പൂരില്‍ വന്നിറങ്ങുന്ന പ്രവാസികളെല്ലാം തന്നെ ഇത്തരം കടുത്ത അവഗണനകളെ അതിജീവിച്ചാണ് ഈ കടമ്പകള്‍ കടക്കുന്നത്.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]