മലപ്പുറം മൂന്നിയൂര്‍ സ്വദേശി കോണ്‍ക്രീറ്റ് ജോലിക്കിടെ ഹൃദയാഘാതം മൂലം മരിച്ചു
തിരൂരങ്ങാടി: മലപ്പുറം മൂന്നിയൂര്‍ സ്വദേശി കോണ്‍ക്രീറ്റ് ജോലിക്കിടെ ഹൃദയാഘാതം
മൂലം മരിച്ചു. കോണ്‍ക്രീറ്റ് ജോലിക്കിടെ ഹൃദയാഘാതം മൂലം യുവാവ് മരണപ്പെട്ടു. മൂന്നിയൂര്‍ കുണ്ടംകടവ് സ്വദേശി പരേതനായ പുള്ളാടന്‍ ശംസുദ്ദീന്റെ മകന് റിയാസ്(30)ആണ് മരിച്ചത്. ബാംഗ്ലൂരില്‍ ഹോട്ടല്‍ ജോലി ചെയ്തിരുന്ന റിയാസ് ലോക് ഡൗണിനെത്തുടര്‍ന്ന് നാട്ടിലെത്തിയതായിരുന്നു. വ്യാഴം നാട്ടില്‍ കോണ്‍ഗ്രീറ്റ് ജോലി ചെയ്യുന്നതിനിടയില്‍ ഉച്ചയ്ക്കാണ് മരണപ്പെട്ടത്. കൊവിഡ് ടെസ്റ്റിനായി മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ:ശംസീന.
മക്കള്‍: റസിന് ഷാന്‍, റൈസാന്‍
മാതാവ്: റസിയ.
സഹോദരങ്ങള്‍: റിഷാദ്, യൂനുസ്, സഹദ്, സബീബ.
RECENT NEWS
സുരേഷ്ഗോപിയുടെ അധിക്ഷേപങ്ങളില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം
മലപ്പുറം: മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കേന്ദ്രമന്ത്രി സുരേഷ്ഗോപി തുടരുന്ന അധിക്ഷേപങ്ങളില്‍ പ്രതിഷേധിച്ച് കേരളാ പത്രപ്രവര്‍ത്തക യൂണിയന് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും, യോഗവും സംഘടിപ്പിച്ചു. കെ.യു.ഡബ്ല്യൂ.ജെ [...]