അതെ, അവര്‍ മിടുക്കരാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനങ്ങളെന്ന് അബ്ദുറബ്ബും

അതെ, അവര്‍ മിടുക്കരാണ്.  വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനങ്ങളെന്ന് അബ്ദുറബ്ബും

മലപ്പുറം: എസ്.എസ്.എല്‍.സി വിജയത്തില്‍ വിദ്യാര്‍ത്ഥികള്‍ റെക്കോര്‍ഡ് വിജയം നേടിയപ്പോള്‍ ചര്‍ച്ചയാകുന്നത് പി.കെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലം. 2015ല്‍ അബ്ദുറബ്ബ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കാലത്ത് പരീക്ഷയില്‍ 97.99 ശതമാനം വിജയമുണ്ടായപ്പോള്‍ നടത്തിയ വിലകുറഞ്ഞ പരിഹാസങ്ങളും ചര്‍ച്ചയായിക്കഴിഞ്ഞു.
ഇത്തവണ 98.82 ശതമാനമാണ് എസ്.എസ്.എല്‍.സി വിജയം. പരീക്ഷ എഴുതിയ 427092 പേരില്‍ 417101 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയത്തില്‍ മുന്‍ മന്ത്രി സര്‍ക്കാറിനെ ശരിക്കും ട്രോളുകയും ചെയ്തു. ‘അതെ, അവര്‍ മിടുക്കരാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനങ്ങള്‍’ എന്നായിരുന്നു അബ്ദുറബ്ബിന്റെ പോസ്റ്റ്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.71% വിജയമാണ് ഇത്തവണ കൂടുതലുള്ളത്. 41,906 പേര്‍ക്ക് മുഴുവന്‍ എ പ്ലസ് ലഭിച്ചു. കഴിഞ്ഞവര്‍ഷം 37,334 പേര്‍ക്കാണ് എ പ്ലസ് ലഭിച്ചത്. ഈ വര്‍ഷം 4572 പേര്‍ക്ക് കൂടുതലായി എ പ്ലസ് ലഭിച്ചു.റഗുലര്‍ വിഭാഗത്തില്‍ 4,22,092 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 4,17,101 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു.
പ്രൈവറ്റായി പരീക്ഷയെഴുതിയ 1770പേരില്‍ 1356 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം 76.61. ഉയര്‍ന്ന വിജയശതമാനം നേടിയ റവന്യൂ ജില്ല പത്തനം തിട്ട 99.71. കുറവ് വയനാട് 95.04 ശതമാനം. വിജയശതമാനം കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാട് 100 ശതമാനം. വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാട് 95.04 ശതമാനം. കൂടുതല്‍ കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ച ജില്ല മലപ്പുറം. 2736 പേര്‍ക്ക് എ പ്ലസ് ലഭിച്ചു.

Sharing is caring!