15കാരിയെ ബലാല്‍സംഗം ചെയ്തകേസില്‍ മങ്കട സ്വദേശികളായ 3പേര്‍ അറസ്റ്റില്‍

15കാരിയെ ബലാല്‍സംഗം  ചെയ്തകേസില്‍ മങ്കട സ്വദേശികളായ 3പേര്‍  അറസ്റ്റില്‍

മലപ്പുറം: പതിനഞ്ചുകാരിയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ മൂന്ന് പ്രതികളെ മഞ്ചേരി സി ഐ സി അലവി അറസ്റ്റ് ചെയ്തു. മങ്കട പള്ളിപ്പുറം സ്വദേശികളായ കാളിക്കണ്ടത്തില്‍ ജിഷ്ണു ജിതിന്‍ (19), ആലുക്കല്‍ റിജീഷ് രാജന്‍(21), മേമന മുഹമ്മദ് നിഷാന്‍ (19) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് മഞ്ചേരി മുള്ളമ്പാറ സ്വദേശിനിയായ ബാലിക പീഡനത്തിനിരയായത്. ചൈല്‍ഡ് ലൈന്‍ മുഖേനയാണ് പൊലീസിന് പരാതി ലഭിച്ചത്. പ്രതികളെ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Sharing is caring!