കേരളത്തിലെ ആദ്യ ജ്വല്ലറിയുടെ മോഡലും ഇനി റിയ ഇഷ
മലപ്പുറം: സ്വന്തം അസ്തിഥ്വം തിരിച്ചറിഞ്ഞ് അതിലൂടെ തന്റെ വിസ്മയകരമായ മുന്നേറ്റങ്ങള്‍ക്കൊണ്ട് മറ്റുള്ളവരെ അത്ഭുതപ്പെടുത്തുന്ന ട്രാന്‍സ് വുമണാണ് റിയ ഇഷ. 2015ല്‍ സ്വത്വം തിരിച്ചറിഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ചരിത്രത്തില്‍ താന്‍ ജീവിച്ചിരുന്നു എന്നതിന് ഒരു തെളിവ് അവശേഷിപ്പിക്കണമെന്ന് മാത്രമായിരുന്നു റിയയുടെ മനസ്സില്‍.
എന്നാല്‍ ഇന്ന് ഒരു തെളിവല്ല. നിരവധി തെ്ളിവുകളാണ് റിയ ഇതിനോടകം തന്നെ നേടിയെടുത്തത്. അവസാനമായ ജ്വല്ലറി പരസ്യ മോഡലിങില്‍ കേരളത്തില്‍ നിന്നുമുളള ആദ്യ ട്രാന്‍സ് വനിതയായും റിയ മാറിക്കഴിഞ്ഞു. തന്റെ ജീവിത വഴികളെ കുറിച്ച് റിയ പറയുന്നത് ഇങ്ങിനെയാണ്.
ഹായ് ഞാന്‍ റിയ ഇഷ. മലപ്പുറം ജില്ലയിലെ കാളികാവില്‍ ജനിച്ചു. ഒന്‍പതു മക്കളില്‍ ഇളയവള്‍ തന്റെ നാലാമത്തെ വയസ്സില്‍ കുടുംബസമേതം കോഴിക്കോട് ജില്ലയില്‍ കൂരാച്ചുണ്ട് എന്ന സ്ഥലത്തേക്ക് താമസം മാറി .പ്ലസ് ടു വരെ കുരാച്ചുണ്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിച്ചു തുടര്‍പഠനത്തിന് ബാംഗ്ലൂരിലേക്ക് പോയി ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദം നേടി. 2017 സ്വത്വം വെളിപ്പെടുത്തി വീട്ടില്‍ നിന്നും ഇറങ്ങി. ഇന്ത്യയില്‍ ആദ്യമായി നാഷണല്‍ അദാലത്ത് ജഡ്ജിംഗ് പാനലിരുന്നു. ആദ്യമായി പാരാലീഗല്‍ വളണ്ടിയര്‍ ആയി.
ഹ്യൂമന്‍ റൈറ്റ്സ് സംസ്ഥാന ഭാരവാഹിയായി മലപ്പുറം പാലക്കാട് ജില്ലകളിലെ ആദ്യ ട്രാന്‍സ് സ്റ്റുഡന്റ് ആയി ആദ്യമായി ഒരു സര്‍പ്രൈസ് ടോയ്ലറ്റ് നേടിയെടുത്തു. കാലിക്കറ്റ് ഇന്‍ഡസ് സോണ്‍ കലോത്സവത്തില്‍ നാടോടി നൃത്തം ആദ്യമായി അവതരിപ്പിച്ചു 2018. ഇന്ത്യയില്‍ ആദ്യമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി ട്രാന്‍സ്ജെന്‍ഡേഴ്സിന് സ്പോര്‍ട്സ് നടത്തുകയും അതില്‍ ചാമ്പ്യന്‍ഷിപ്പ് നേടുകയും ദീപശിഖ പിടിച്ചുപോയ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കൂടാതെ അഞ്ചാമത്തെ അദ്ധ്യായം എന്ന ഫിലിം ഇലും അഭിനയിച്ചിട്ടുണ്ട് അതിലുപരി കേരളത്തിലാദ്യമായി ഒരു ജ്വല്ലറിയുടെ മോഡലായി. ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ മോഡലായാണ് റിയ രംഗത്തുവന്നിട്ടുള്ളത്.
RECENT NEWS
പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്സിക്ക്
ഇഞ്ചുറി ടൈമിൽ റഫേൽ അഗസ്റ്റോയുടെ പാസിൽ ഡോറിയൽട്ടൻ കൊച്ചിയുടെ ആശ്വാസഗോൾ കുറിച്ചു (2-1).