മലപ്പുറത്തെ പഴയ ഫുട്‌ബോള്‍താരങ്ങളുടെ കഥപറയുന്ന ‘ഓര്‍മ്മയിലേക്കൊരു കിക്കോഫ’് മുഖചിത്രം ഐ.എം വിജയന്‍ പ്രകാശനം ചെയ്തു

നിലമ്പൂര്‍: അസോസിയേഷന്‍ ഓഫ് ഫുട്‌ബോള്‍ ഡെവലപ്‌മെന്റ് മലപ്പുറം പുറത്തിറക്കുന്ന മലപ്പുറത്തെ പഴയ ഫുട്‌ബോള്‍താരങ്ങളുടെ കഥപറയുന്ന ‘ഓര്‍മ്മയിലേക്കൊരു കിക്കോഫ്, കാല്‍പന്തിന്റെ മലപ്പുറം പെരുമ’ പുസ്‌കതത്തിന്റെ മുഖചിത്രം ഫുട്‌ബോള്‍താരം ഐ.എം വിജയന്‍ സംസ്‌ക്കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിന് നല്‍കി പ്രകാശനം ചെയ്തു. പ്രസിഡന്റ് എ.പി നിയാസ് ആധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍റഷീദ്, മുന്‍ സന്തോഷ് ട്രോഫി താരം നാസര്‍, വൈ.എസ്.സി റഷീദ്, ഫൈസല്‍ പിണങ്ങോട് പ്രസംഗിച്ചു.

Sharing is caring!