മലപ്പുറത്ത് ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ 16കാരന്‍ മരിച്ചു

മലപ്പുറത്ത് ബസുമായി  കൂട്ടിയിടിച്ച് ബൈക്ക്  യാത്രികനായ 16കാരന്‍ മരിച്ചു

മലപ്പുറം: മലപ്പുറത്ത് ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ 16കാരന്‍ മരിച്ചു. ഇന്ന് വൈകിട്ട് മൂന്നുമണിയോടെ കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ മലപ്പുറം കാവുങ്ങലിലെ മഹീന്ദ്ര പുരി ഹോട്ടലിനു മുന്നില്‍വെച്ചാണ് അപകടം നടന്നത്. കൊണ്ടോട്ടി സ്വദേശിയും നിലവില്‍ മലപ്പുറം താമരക്കുഴിയിലെ താമസക്കാരനുമായ മലപ്പുറം എം.എസ്.പി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി അഭിജിത്താണ്(16) മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് കാളമ്പാടി പാലത്തുംകണ്ടത്തില്‍ ഹാഷിമിനെ( 17 ) ഗുരുതര പരുക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹീന്ദ്ര പുരി ഹോട്ടലിനു മുന്നിലെ വളവില്‍വെച്ചാണ് അപകടമുണ്ടായത്. അഭിജിത്തും ഹാഷിമും ബൈക്കില്‍ മലപ്പുറത്തുനിന്നും കാളമ്പാടി ഭാഗത്തേക്ക് പോകുന്നതിനിടെ പെരിന്തല്‍മണ്ണയില്‍ നിന്നു മലപ്പുറത്തേക്കു വരികയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആദ്യം മലപ്പുറം സഹകരണ ആശുപ്രതിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും അഭിജിത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ആശുപ്രതിയില്‍ എത്തും മുമ്പുതന്നെ അഭിജിത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അഭിജിത്തിന്റെ പിതാവ് അര്‍ജുന്‍ വിദേശത്താണ്. മാതാവ് ജിജി മലപ്പുറം മിഷന്‍ ആശുപത്രിയിലെ നേഴ്‌സാണ്. മതാവിന്റെ ജോലിയും അഭിജിത്തിന്റെ പഠനവും മലപ്പുറത്തായതോടെയാണ് കൊണ്ടോട്ടിയില്‍നിന്നും കൂടുംബം മലപ്പുറത്തേക്ക് താമസം മാറ്റിയത്.

Sharing is caring!