വളപ്പാറയില്‍ ആധാരം എഴുത്തുകാര്‍ പണിത വീടിന്റെ കൈമാറ്റം

വളപ്പാറയില്‍  ആധാരം എഴുത്തുകാര്‍ പണിത വീടിന്റെ  കൈമാറ്റം

മലപ്പുറം: കഴിഞ്ഞ പ്രളയത്തില്‍ കവളപ്പാറയില്‍ മരിച്ച മുതിരകുളം മുഹമ്മദിന്റെ മാതാവ് കുഞ്ഞാത്തുവിനും സഹോദരി ഉമ്മുകുല്‍സുവിനും ആധാരം എഴുത്ത് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനം ജൂലൈ 1 നു പി.വി അന്‍വര്‍ എം എല്‍ എ നിര്‍വ്വഹിക്കും. സംസ്ഥാന പ്രസിഡന്റ് കെ.ജി ഇന്ദുകാലാധരന്റെ അദ്ധ്യക്ഷത വഹിക്കും.പോത്ത് കല്ല് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ജോണ്‍, വാര്‍ഡ് മെമ്പര്‍ രവീന്ദ്രന്‍, ഇക്ബാല്‍ മാഷ് , സംഘടനയുടെ നേതാക്കളായ എ.അന്‍സാര്‍, എം.കെ. അനില്‍കുമാര്‍, ഒ.എം.ദിനകരന്‍, സി.പി.അശോകന്‍, അനില്‍ മേലാറ്റൂര്‍, .്രപി മുഹമ്മദാലി, തെന്നാടന്‍ നാസര്‍ എന്നിവര്‍ സംസാരിക്കും.

Sharing is caring!